Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: മുതിര്‍ന്ന നടന്‍ ശരത് ബാബുവുമായി ലിവ് ഇന്‍ റിലേഷനിലാണെന്ന വാര്‍ത്തകള്‍ തള്ളി നടി നമിത. 66 കാരനായ നടനുമായി നമിത പ്രണയത്തിലാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചാണ് ഇപ്പോള്‍ നമിത രംഗത്ത് എത്തിയിരിക്കുകയാണ്.
ശരത് ബാബുവും നമിതയും ഒന്നിച്ചുതാമസിക്കുകയാണ് എന്നായിരുന്നു ഗോസിപ്പുകള്‍. അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവര്‍ ഉടന്‍ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്നാണ് നമിത പറയുന്നത്. അങ്ങനെ ഒരു നടന്‍ ഉണ്ടെന്നു പോലും തനിക്ക് അറിയില്ലെന്നായിരുന്നു നമിതയുടെ പ്രതികരണം.
തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയിലെ അറിയപ്പെടുന്ന നടനാണ് ശരത് ബാബു. കന്നട, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 200 ലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
Leave a Reply