Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി നമിതപ്രമോദിന് നേരെ സോഷ്യൽ മീഡിയ ആക്രമണം. സുരേഷ് ഗോപി അവതാരകനായ ടിവി ഷോ കോടീശ്വരനിലെ സിനിമയുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെ ഉത്തരം അറിയില്ലെന്ന് പറഞ്ഞതിനാണ് നമിതക്കെതിരെ പരിഹാസവുമായി ഒരൂകൂട്ടം പേര്‍ രംഗത്തെത്തിയിരിക്കുന്നത്. പരിപാടി സംപ്രേഷണം ചെയ്തതിന് പിന്നാലെ മലയാളികള്‍ ഫെയ്‌സ്ബുക്കില്‍ കയറി നമിതയെ വിമര്‍ശിച്ചും പരിഹസിച്ചും പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ നമിതയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തുണ്ട്.
–
–
ആര്‍ക്കും ഉണ്ടായേക്കാവുന്ന സ്വാഭാവിക തെറ്റ് മാത്രമേ തന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളുവെന്നാണ് നമിത ഈ പോസ്റ്റുകളോട് പ്രതികരിച്ചത്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ നമിതയോട് ചോദിച്ച ആദ്യത്തെ ചോദ്യമായിരുന്നു ആര്‍ജെ സെറ, മീനാക്ഷി, കൃഷ്ണന്‍ പിപി എന്നീ കഥാപാത്രങ്ങള്‍ ഏത് ചിത്രത്തിലേതാണെന്ന്.ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, പട്ടം പോലെ, നേരം എന്നീ നാല് ചിത്രങ്ങളുടെ പേരുകൾ ഓപ്ഷനായും നൽകി. നമിത പട്ടംപോലെ എന്ന് ഉത്തരം പറഞ്ഞു.
–
–
അവതാരകനായ സുരേഷ് ഗോപി ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ലൈഫ് ലൈന്‍ ആവശ്യപ്പെടുകയായിരുന്നു. ആദ്യത്തെ ഒരു ചോദ്യം മാത്രമേ നമിതയ്ക്ക് പിഴച്ചുള്ളൂ. പിന്നീടങ്ങോട്ട് നല്ലരീതിയില്‍ കളിച്ച് ഒന്നര ലക്ഷം രൂപ നേടി പരിപാടിയില്‍ തനിക്കൊപ്പം പങ്കെടുത്ത ആദിവാസി മൂപ്പന് നമിത അത് നൽകുകയായിരുന്നു.ഒരു ആദിവാസി ഗോത്രവര്‍ഗത്തിന് വേണ്ടിയായിരുന്നു നമിത മത്സരിച്ചത്.
–
Leave a Reply