Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 63-ാം പിറന്നാൾ.പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുടെ ആദ്യത്തെ പിറന്നാള്‍ ദിനമാണ് ഇന്ന്. പിറന്നാൾ ആഘോഷങ്ങളൊന്നും വേണ്ടെന്നാണ് മോദിയുടെ തീരുമാനം. പിറന്നാൾ ആഘോഷിക്കാനുള്ള പണം കാശ്മീരില്‍ പ്രളയത്തില്‍ കഷ്ടം സഹിക്കുന്നവര്‍ക്ക് നൽകാനാണ് മോദിയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ കോണുകളിൽ തന്റെ പിറന്നാൾ ദിനം ആഘോഷമാക്കി മാറ്റാൻ പദ്ധതിയുള്ളതായി അറിയാൻ കഴിഞ്ഞെന്നും അത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചായക്കച്ചവടം നടത്തി ജീവിച്ചിരുന്ന മോദി ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് രാഷ്ട്രത്തിൻറെ തന്നെ പ്രധാനമന്ത്രിയായി മാറുകയും ചെയ്തു.
Leave a Reply