Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. സ്ഥാനമേറ്റശേഷം ജപ്പാനില്‍ അദ്ദേഹം നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്. ആണവോര്‍ജ്ജരംഗത്തെ പ്രധാന ശക്തിയായ ജപ്പാനുമായി സഹകരണത്തിനായി 2010 മുതല്‍ ഇന്ത്യ നടത്തി വരുന്ന ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. ഇന്ത്യയുടെ വികസനത്തിന് ജപ്പാന്റെ സഹകരണം പരമപ്രധാനമാണെന്നും പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും മോദി വ്യക്തമാക്കി.ജപ്പാനിലെത്തുന്ന മോദി ആദ്യം സന്ദര്‍ശിക്കുക രാജ്യത്തെ പ്രധാന നഗരവും മുന്‍ തലസ്ഥാനവുമായ ക്യൂട്ടോയിലാണ് . ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും മോദിയ്ക്ക് ഒപ്പമുണ്ടാകും.ക്യൂട്ടോ പ്രവിശ്യ ഗവര്‍ണറെയും മേയറെയും മോദി സന്ദര്‍ശിക്കും. തന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് നഗരങ്ങള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജപ്പാന്റെ സാങ്കേതിക സാമ്പത്തിക സഹായത്തിന് നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തും. പ്രതിരോധ, സാമ്പത്തിക മേഖലകളിലും സുപ്രധാന ഉടമ്പടികളില്‍ ഒപ്പു വെക്കുമെന്നാണ് സൂചന. ആദ്യമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തുളള രാജ്യത്ത് പ്രധാനമന്ത്രി സന്ദര്‍ശനത്തിന് എത്തുന്നത്. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റലി. സുഷ്മ സ്വരാജ,നിധിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്‍ എന്നിവരും നരേന്ദ്രമോദിയെ അനുഗമിക്കുന്നുണ്ട്.നാളെ ക്യുട്ടോയില്‍ നിന്ന് ടോക്കിയോയിലേയ്ക്ക് പോകുന്ന മോദി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുമൊത്ത് സംയുക്ത പ്രസ്താവന നടത്തും. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേ, ജാപ്പനീസ് ചക്രവര്‍ത്തി അകിഹിതോ എന്നിവര്‍ക്ക് പുറമെ ജപ്പാനിലെ സംരംഭകരുമായും വ്യാവസായിക പ്രമുഖരുമായും മോദി ചര്‍ച്ച നടത്തുന്നുണ്ട്. റെയില്‍വേയിലും പ്രതിരോധ രംഗത്തും വിദേശ നിക്ഷേപം കുത്തനെ ഉയര്‍ത്തുക കൂടി ചെയ്ത സാഹചര്യത്തില്‍ വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രിയുടെ ആദ്യ ജപ്പാന്‍ സന്ദര്‍ശനത്തിനുള്ളത്. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സെപ്തംബര്‍ മൂന്നിന് മോദി ഇന്ത്യയിലേയ്ക്ക് തിരിക്കും.
Leave a Reply