Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 7, 2025 3:13 pm

Menu

Published on January 23, 2014 at 12:38 pm

ട്രെയിൻ മുകളിലൂടെ പോയിട്ടും മരിക്കാതിരുന്ന മണിയമ്മ

narrow-escape-of-women

ആലപ്പുഴ: ചീറി പാഞ്ഞു വന്ന ജനശതാബ്ദി എക്‌സ്പ്രസ്സ് മുകളിലൂടെ പോയിട്ടും ഒരു പരിക്കും കൂടാതെ വയോധിക രക്ഷപ്പെട്ടു. ആറാട്ടുപുഴ കള്ളിക്കാട് പുതുപ്പറമ്പ് വീട്ടില്‍ മണിയമ്മയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകീട്ട് ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിന് സമീപമുള്ള റെയില്‍പ്പാളത്തിലായിരുന്നു സംഭവം നടന്നത്. നാട്ടുകാരെല്ലാം കാഴ്ച്ചക്കാരായി നില്ക്കുകയായിരുന്നു. രക്ഷപ്പെട്ട മണിയമ്മയെ നാട്ടുകാർ പോലീസിന് കൈമാറി. പോലീസ് അന്വേഷിച്ചപ്പോൾ  നടന്നുപോകുമ്പോൾ അസ്വസ്ഥത തോന്നി അവിടെ കിടന്നാതാണെന്നും റെയിൽ പാളമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും മണിയമ്മ പറഞ്ഞു. റെയില്‍പ്പാളത്തിന് കുറുകെക്കിടക്കാതെ പാളത്തിനുള്ളില്‍ത്തന്നെ കിടന്നതുകൊണ്ടാണ്  മണിയമ്മയുടെ ജീവന്‍ രക്ഷപ്പെട്ടത്. മണ്ണഞ്ചേരിയിലുള്ള  കുഞ്ഞമ്മയുടെ മകനെ കാണാനാണ് ആറാട്ടുപുഴയിലെ വീട്ടില്‍നിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് മണിയമ്മ ഇറങ്ങിയത്. മണിയമ്മയ്ക്ക് മനസികാസ്വസ്ത്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News