Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേട്ടാല്‍ അല്‍പം കൗതുകം തോന്നുമെങ്കിലും സംഭവം സംഭവം സത്യമാണ്.ആകാശഗംഗയിലെ ഒരു വിദൂരനക്ഷത്രത്തെ ചുറ്റുന്ന ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹത്തെ നാസ കണ്ടെത്തിയിരിക്കുന്നു .ഭൂമിയിൽ നിന്നും 490 പ്രകാശ വർഷം അകലെയാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത് .നാസയുടെ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് നടത്തിയ നിരീക്ഷണത്തിലാണ്, ഭൂമിയെ അപേക്ഷിച്ച് പത്തുശതമാനം മാത്രം വലിപ്പക്കൂടുതലുള്ള ഗ്രഹം തിരിച്ചറിഞ്ഞ്. കുള്ളന്‍ നക്ഷത്രമായ കെപ്ലര്‍ 186 നെ ചുറ്റുന്ന അഞ്ച് ഗ്രഹങ്ങളിലൊന്നാണ് കെപ്ലര്‍ 186 എഫ്. അധികം ചൂടോ തണുപ്പോ ഇല്ലാത്ത മാതൃനക്ഷത്രത്തിന്റെ വാസയോഗ്യമായ സ്ഥലത്താണ് ഗ്രഹം സ്ഥിതിചെയ്യുന്നത്. അതിനാല്‍ പുതിയ ഗ്രഹത്തിലും ജീവന്റെ സാന്നിധ്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.ഭൂമിക്കു സമാനമായ ഘടനയും സ്ഥാനവുമാണ് കെപ്ലര്‍ 186 എഫിലെ ജീവസാന്നിധ്യമുണ്ടാകാമെന്ന പ്രതീക്ഷ നല്‍കുന്നതെന്നാണ് നാസയുടെ ആമെസ് റിസര്‍ച്ച് സെന്ററിലെ ഗവേഷകയും കെപ്ലര്‍ 186 എഫിന്റെ നിരീക്ഷക സംഘത്തിലെ അംഗവുമായ എലിസ ക്വിന്റാന പറയുന്നത്. ഭൂമിക്ക് പുറമെ ജീവന്റെ സാന്നിധ്യമുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്താനായിട്ടാണ് നാസ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് വിക്ഷേപിച്ചത്. 1,50,000 നക്ഷത്രങ്ങളിലാണ് കെപ്ലര്‍ നിരീക്ഷണം നടത്തിയത്.വർഷങ്ങൾ നീണ്ട പഠനത്തിനിടയിൽ പതിനായിരക്കണക്കിന് ഗ്രഹങ്ങളെ നാസയിലെ ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. ജീവന്റെ നിലനിൽപ്പിനെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങൾ ഇത്രയധികം ഇണങ്ങിയ ഗ്രഹത്തെ ഇതിന് മുൻപ് കണ്ടെത്തിയിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
Leave a Reply