Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 1:05 am

Menu

Published on December 10, 2014 at 10:29 am

ചൊവ്വയിൽ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് തടാകം ഉണ്ടായിരുന്നതായി കണ്ടെത്തി

nasas-curiosity-rover-discovers-large-lake-bed-on-mars

വാഷിംഗ്ടണ്‍ :നാസ ചൊവ്വയിലേക്ക് അയച്ച ക്യൂരിയോസിറ്റി എന്ന പര്യവേഷണ പേടകം ചുവന്ന ഗ്രഹത്തില്‍ ജീവന്റെ കണിക തേടിയുള്ള യാത്ര തുടങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഇതിനോടകം നിരവിധി നിര്‍ണായക വിവരങ്ങള്‍ ഭൂമിയിലേക്ക് അയച്ച ക്യൂരിയോസിറ്റി ഏറ്റവുമൊടുവില്‍ ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ക്ക് ശക്തമായ തെളിവുകളാണ് നാസയിലേക്ക് നല്‍കിയത്. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക്മുമ്പ് ചൊവ്വയില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ അമേരിക്കയുടെ ബഹിരാകാശ ഏജന്‍സി നാസ പുറത്തുവിട്ടു. ഭൂമിയുടെ ഈ അയല്‍ഗ്രഹത്തില്‍ 360 കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവന്‍ ഉണ്ടായിരുന്നേക്കാമെന്നതിന്റെ ഏറ്റവും ശക്തമായ സൂചനയാണിതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Nasa's Curiosity rover discovers large lake bed on Mars1

നാസ ചൊവ്വയിലേക്ക് അയച്ച ക്യൂരിയോസിറ്റിയാണ് ഇപ്പോൾ ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ ഉണ്ടായിരുന്നതിനുള്ള ശക്തമായ തെളിവുകൾ നൽകിയത്. നാസയുടെ ചൊവ്വാപര്യവേക്ഷണപേടകം ക്യൂരിയോസിറ്റി റോവറില്‍നിന്ന് രണ്ടുവര്‍ഷമായി ലഭിച്ച ചിത്രങ്ങളും വസ്തുതകളും വിശകലനം ചെയ്തപ്പോള്‍ 154 കിലോമീറ്റര്‍ വീതിയുള്ള കൂറ്റന്‍ തടാകം ചൊവ്വയില്‍ ഉണ്ടായിരുന്നതായി കൂടുതല്‍ വ്യക്തമാക്കപ്പെട്ടു. രണ്ടുവര്‍ഷം മുമ്പ് മാര്‍സ് റോവര്‍ ഇറങ്ങിയ ചൊവ്വയിലെ ഗേല്‍ ഗര്‍ത്തത്തില്‍നിന്നാണ് ജലസാന്നിധ്യത്തിന്റെ കൂടുതല്‍തെളിവുകള്‍ ലഭിച്ചത്. ഗര്‍ത്തിന്റെ മധ്യഭാഗത്തെ പാറകളില്‍ അടിഞ്ഞുകൂടിയ ചെളി ജലസാന്നിധ്യത്തിന്റെ ഉറച്ചതെളിവായി നാസാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Nasa's Curiosity rover discovers large lake bed on Mars2

തടാകത്തിന്റെ മധ്യത്തിലുള്ള മൗണ്ട് ഷാര്‍പ്പ് എന്ന കൊച്ചുകുന്ന് 350 കോടിയിലേറെ വര്‍ഷം മുമ്പ് തടാകംവെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്നപ്പോള്‍ രൂപപ്പെട്ടിരുന്നില്ല.ചൊവ്വയിലെ ഊഷ്മാവ് കൂടിയതിനെത്തുടര്‍ന്നാണ് തടാകം വറ്റിപ്പോയതെന്ന് കരുതുന്നു. ഭൂമിയില്‍ ഒരു തടാകം രൂപപ്പെടുന്നതിനു സമാനമായ സാഹചര്യത്തിലാണ് ചൊവ്വയിലും ഈ ഗാലെ തടാകത്തിന്റെ പിറവിയെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ചൊവ്വയുടെ ഉപരിതലത്തിനു താഴെ ഒരുപക്ഷേ ദ്രവാവസ്ഥയിലുള്ള വന്‍ജല ശേഖരമുണ്ടാകാമെന്നും സൂചനയുണ്ട്.അനേകം വര്‍ഷങ്ങള്‍ പഴക്കമുള്ള കല്ലുകളും മണപ്പാളികളും ക്യൂരിയോസിറ്റ് അയച്ച ചിത്രങ്ങളില്‍ തെളിഞ്ഞുകാണാം.

Loading...

Leave a Reply

Your email address will not be published.

More News