Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 14, 2025 4:03 pm

Menu

Published on September 15, 2014 at 1:05 pm

മുഖ സൗന്ദര്യം വർദ്ധിക്കാൻ ചില പ്രകൃതി മാർഗ്ഗങ്ങൾ

natural-beauty-tips

സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇതു മൂലം പരസ്യങ്ങൾ കണ്ട് വിശ്വസിച്ച് പലരും സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ മുഖത്തെ പാടുകൾ മാറാനും,നിറം വർദ്ധിപ്പിക്കാനും ഉപയോഗിക്കുന്ന മിക്ക സൗന്ദര്യ വർധക വസ്തുക്കളും ചർമ്മത്തിന് ദോഷമുണ്ടാക്കുന്നവയാണ്. എന്നാൽ പല സൗന്ദര്യ പ്രശ്നങ്ങൾക്കും പ്രകൃതിയിൽ തന്നെ ചികിത്സാ മാർഗ്ഗങ്ങളുണ്ട്. അവ പരസ്യങ്ങളിൽ കാണുന്ന സൗന്ദര്യ വർദ്ധക വസ്തുക്കളെ പ്പോലെ ഒരിക്കലും ദോഷകരമായി ബാധിക്കില്ല. സൗന്ദര്യം സംരക്ഷിക്കാൻ ചില പ്രകൃതിമാർഗ്ഗങ്ങളിതാ ചുവടെ കൊടുക്കുന്നു.
1.പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകൾ മാറാൻ സഹായിക്കും.
2.ദിവസവും ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ശുദ്ധജലം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കും.
3.മുഖക്കുരു ഒരിക്കലും പൊട്ടിക്കരുത്.ഇത് മുഖത്ത് കലകൾ ഉണ്ടാകുന്നതിന് കാരണമാകുന്നു.
4.കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ദിവസവും രാവിലെയും വൈകുന്നേരവും റോസ് വാട്ടർ ഓരോ തുള്ളി വീതം കണ്ണിൽ ഒഴിക്കുക.
5. ചർമ്മത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും ചർമ്മ രോഗങ്ങളെ അകറ്റി നിർത്താനും ദിവസവും രണ്ടു നേരം കുളിക്കുക.
6.സൂര്യപ്രകാശമേൽക്കുന്നത് കൊണ്ടുള്ള അലർജി ഒഴിവാക്കാൻ നാല്പാമരാദി എണ്ണ ശരീരത്തിൽ പുരട്ടിയ ശേഷം പുറത്തിറങ്ങുക.
7.ആഴ്ചയിൽ ഒരു ദിവസമെങ്കിലും എണ്ണ തേച്ചുള്ള കുളി ചർമ്മത്തിൻറെ മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു.
8.ഐസ്ക്യൂബുകൾ മുഖത്ത് വെയ്ക്കുന്നത് ചർമ്മത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കാൻ സഹായിക്കും.
9.കരിമംഗല്യം മാറാന്‍ രക്‌തചന്ദനം പാലില്‍ ചേര്‍ത്ത്‌ പുരട്ടുക. പത്തുമിനിറ്റ്‌ ശേഷം ചെറു ചൂടുവെള്ളത്തില്‍ മിശ്രിതം തുടച്ചുമാറ്റുക.
10.നാരങ്ങാനീരും മഞ്ഞളും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത്‌ ബ്ലീച്ച്‌ ചെയ്യുന്നതിന്‌ തുല്യമാണ്. ഇതിലൂടെ പ്രകൃതിദത്തമായി മുഖ സൗന്ദര്യം വർദ്ധിപ്പിക്കാവുന്നതാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News