Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മിക്കയാളുകൾക്കും ഉള്ള പ്രശ്‌നമാണ് പുറം വേദന. പലരും ഇത് അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അങ്ങനെ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല പുറം വേദന. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത രീതിയില്‍ പുറംവേദന കൂടിയേക്കാം. അതുകൊണ്ടുതന്നെ തുടക്കത്തില്‍ തന്നെ ഇതു ചികിത്സിക്കണം.
പുറംവേദന ഇല്ലാതാക്കാന്‍ ചില നാടന്‍ രീതികളുണ്ട്.ഒന്ന് പരീക്ഷിച്ച് നോക്കൂ…
വിറ്റാമിന്‍ ഡി വര്‍ധിപ്പിക്കുക
പുറംവേദനയുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വിറ്റാമിന്‍ ഡിയുടെ അഭാവം ഇല്ലെന്ന് ഉറപ്പുവരുത്തണം.
മ്യൂസിക് തെറാപ്പി
പുറംവേദനയെ തുടര്‍ന്നുണ്ടാവുന്ന ആകാംഷ, ഡിപ്രഷന്‍, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ മ്യൂസിക് തെറാപ്പി നല്ലതാണ്. ഇത് പെട്ടെന്ന് പുറംവേദനയില്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്വാസോച്ഛ്വാസ ടെക്‌നിക്കുകള്‍ പരിശീലിക്കുക
വേദന കുറയ്ക്കാന്‍ ചില ശ്വാസോച്ഛ്വാസ ടെക്‌നിക്കുകള്‍ പരിശീലിക്കുക.
മസാജ്
പുറംവേദനയെന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന കാര്യം മൃദുവായി ഒന്നു മസാജ് ചെയ്താലോ എന്നാണ്. ശക്തി കുറഞ്ഞ പുറംവേദനയ്ക്ക് നല്ല പരിഹാരമാണിത്. ഇത് ആകാംഷയും ഡിപ്രഷനും കുറയ്ക്കും. ഗര്‍ഭാവസ്ഥയിലുള്ള പുറംവേദനയ്ക്ക് എറ്റവും നല്ല പരിഹാരമാര്‍ഗമാണ് മസാജ് തെറാപ്പി
Leave a Reply