Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പച്ചക്കറികളും പഴവര്‍ഗങ്ങളും ആരോഗ്യത്തിനു വളരെ നല്ലതാണ്. എന്നാല്‍ ഇന്ന് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന പച്ചക്കറികളെല്ലാം കെമിക്കലുകളില്‍ മുങ്ങിയിട്ടുള്ളതാണ്. ഇവ കഴിക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. ഇപ്പോൾ വര്‍ദ്ധിച്ചു വരുന്ന ക്യാൻസർ, വന്ധ്യത തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണവും ഇതു തന്നെയാണ്.അടുത്തിടെ പുറത്തുവന്ന പല റിപ്പോര്‍ട്ടുകളിലും പച്ചക്കറികളില്‍ മാരക വിഷാംശങ്ങള്‍ അടങ്ങിയിരിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്. മാർക്കറ്റിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും അടങ്ങിയിട്ടുള്ള വിഷാംശം നീക്കം ചെയ്യാനുള്ള ചില മാർഗ്ഗങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത്.
–

–
1. പച്ചക്കറികളിലെ വിഷാംശം അകറ്റാൻ മൂന്നുഭാഗം വെള്ളത്തില്‍ ഒരു ഭാഗം വിനാഗിരി കലക്കി ലായനിയുണ്ടാക്കിയ ശേഷം അതിൽ പച്ചക്കറികള്‍ ഇട്ടു വച്ചു കഴുകിയെടുക്കുക.
2.തൊലി കളയാവുന്ന പച്ചക്കറികൾ ഇത് കളഞ്ഞ് ഉപയോഗിക്കാവുന്നതാണ്. ഉദാ:ഉരുളക്കിഴങ്ങ്,മുരിങ്ങക്കായ
3.ഒരു കപ്പ് വെള്ളത്തിൽ 1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, എന്നിവ കലർത്തി അതിൽ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴുകിയെടുക്കാം.
–

–
4.ഇറച്ചികളിലെ കെമിക്കലുകള്‍ ഒഴിവാക്കാന്‍ ഇവ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട വെള്ളത്തില്‍ കഴുകിയെടുക്കാം.
5.പച്ചക്കറികളും പഴങ്ങളും ചിരട്ടക്കരി ഇട്ടു വച്ച വെള്ളത്തില്‍ കഴുകുന്നത് അതിലെ വിഷാംശമകറ്റാൻ നല്ലതാണ്.
6.ചൂടുവെള്ളത്തിൽ ഉപ്പോ മഞ്ഞള്‍പ്പൊടിയോ കലർത്തി അതിൽ പച്ചക്കറികൾ ഇട്ടു വെയ്ക്കുന്നതും വിഷാംശമകറ്റാൻ നല്ലതാണ്.
7.പാല്‍ ഉല്‍പന്നങ്ങളും പാലും നല്ല പോലെ വേവിച്ചും തിളപ്പിച്ചും മാത്രം ഉപയോഗിയ്ക്കുക.
–

Leave a Reply