Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 10:36 pm

Menu

Published on December 11, 2014 at 10:44 am

സ്ത്രീകള്‍ മാക്സി ധരിച്ച് പുറത്തിറങ്ങിയാല്‍ 500 രൂപ പിഴ..!!

navi-mumbai-village-decree-asks-women-wearing-maxis-to-pay-rs-500-in-fine

മുംബൈ: സ്ത്രീകൾ  മാക്സി ധരിച്ച് പുറത്തിറങ്ങിയാല്‍ 500 രൂപ പിഴയടയ്ക്കണമെന്ന്  മഹിളാ സംഘടനയുടെ  നിര്‍ദ്ദേശം. നവി മുംബൈയിലെ ഗോതിവാലി ഗ്രാമത്തിലെ മഹിളാ സംഘടനയായ ഇന്ദ്രായണി മഹിളാ മണ്ഡല്‍ ആണ് വിചിത്രമായ നിര്‍ദ്ദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.ബലാത്സംഗമുള്‍പ്പെടെ സ്‌ത്രികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാണ്‌ ഇത്തരമൊരു നടപടിയെന്നാണ്‌ സംഘടന പറയുന്നത്‌. നൈറ്റി പോലെയുളള വസ്ത്രങ്ങള്‍ വീടിനു വെളിയില്‍ ധരിക്കുന്നതാണ് സ്ത്രീകള്‍ക്കെതിരെയുളള എല്ലാ അതിക്രമങ്ങള്‍ക്കും കാരണമാവുന്നയെന്ന് സംഘടനാ പ്രതിനിധി ലക്ഷ്മി പാട്ടീല്‍ പറഞ്ഞു.ഗ്രാമത്തിലെ സ്ത്രീകള്‍ നൈറ്റി ധരിച്ച് വീടിനു വെളിയില്‍ ഇറങ്ങുകയോ റോഡിലൂടെ നടക്കുകയോ ചെയ്താല്‍ 500 രൂപ പിഴ ഈടാക്കുമെന്ന് കാണിച്ചുളള ഒരു ബോര്‍ഡും മഹിളാമണ്ഡല്‍ സ്ഥാപിച്ചു. എന്നാല്‍,എന്നാല്‍, ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകളും നിര്‍ദ്ദേശത്തിനെതിരാണ്. വീട്ടില്‍ സാധാരണയായി ഉപയോഗിക്കുന്നത് മാക്‌സിയാണെന്നും അത്യാവശ്യം കടയിലും മറ്റും പോകേണ്ടിവന്നാല്‍ മാക്‌സി മാറി സാരി ധരിക്കാനൊന്നും സ്ത്രീകള്‍ക്ക് സാധിക്കില്ലെന്ന് ലക്ഷ്മി പാട്ടീല്‍ എന്ന ഗ്രാമവാസി പറഞ്ഞു. മഹിളാ മണ്ഡലിന്റെ തീരുമാനം ഏകപക്ഷീയമാണെന്നും അവര്‍ ആരോപിച്ചു. സംഭവം വാര്‍ത്തയായതോടെ പോലീസ് ഇക്കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ഏതെങ്കിലും ഗ്രാമ പഞ്ചായത്തിനോ മഹിളാ സംഘടനകള്‍ക്കോ ഇത്തരം തീരുമാനമെടുക്കാനോ പിഴ ചുമത്താനോ അവകാശമില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News