Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ് താരം ചിമ്പുവിന്‍റെ പുതിയ ചിത്രം വാലു ഒരുപാട് പ്രശ്നങ്ങള്‍ക്ക് ശേഷമാണ് തിയറ്ററുകളിലെത്തിയതെന്ന് എല്ലാവർക്കുമറിയാം. മറ്റൊരു ചിത്രമായ ഇതു നമ്മ ആളുടെ ചിത്രീകരണം തുടങ്ങിയിട്ട് ഒരു വര്‍ഷം ആയെങ്കിലും സിനിമ ഇതുവരെ പൂര്‍ത്തിയായിട്ടില്ല.ചിമ്പുവിന്‍റെ മുന്‍കാമുകി നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ ചിത്രീകരണം മുടങ്ങാന്‍ കാരണം നയന്‍സ് ആണെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.അടുത്ത കാലത്ത്, നയൻതാരയുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന് മുൻകാമുകനായ ചിമ്പു പറഞ്ഞത് വലിയ വാർത്തയായതിനു പിന്നാലെയാണ് നയൻസിനെതിരെ ഇങ്ങനൊരു ആരോപണം.
ദേശീയപുരസ്കാരം നേടിയ പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ ചിമ്പു സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാത്തതുമൂലം നയന്‍സിന്‍റെ കോള്‍-ഷീറ്റ് മുടങ്ങിയിരുന്നു. ഇപ്പോള്‍ നയന്‍സും ചിത്രീകരണത്തിനായി സഹകരിക്കുന്നില്ലത്രേ. നിര്‍മാതാവില്‍ നിന്നും കൂടുതല്‍ തുക ആവശ്യപ്പെട്ടെന്നും കേള്‍ക്കുന്നു.
തമിഴകത്ത് സംവിധായകരും നിര്‍മാതാവുമായി സിനിമയുടെ കാര്യങ്ങളില്‍ ഏറ്റവുമധികം സഹകരിക്കുന്ന നടിയാണ് നയന്‍താര. ചിത്രീകരണ സമയത്ത് കൃത്യസമയത്ത് എത്തി യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ പൂര്‍ത്തിയാക്കി മടങ്ങുകയാണ് താരത്തിന്‍റെ പതിവ്. പിന്നെ എന്തുകൊണ്ടാണ് ഈ സിനിമയ്ക്ക് മാത്രം ഇങ്ങനെയൊരു പ്രശ്നമെന്നാണ് ഏവരുടെയും സംശയം.
Leave a Reply