Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒടുവിൽ നയൻതാര വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹത്തിന് സമ്മതിച്ചു. എന്നാൽ നയൻസിന് ഒരു കണ്ടീഷനുണ്ട്. വിവാഹം കഴിക്കാൻ പോകുന്നയാൾ സിനിമാ ഇൻറസ്ട്രിയില്‍ നിന്നുള്ളതാകരുത്. നയൻതാര സിനിമയിലേക്ക് വന്ന കാലത്ത് പല നടന്മാരുമായും നയൻതാരയ്ക്ക് പ്രണയബന്ധമുണ്ടായിരുന്നതായി ഗോസിപ്പുകളുണ്ടായിരുന്നു. ഇതിൽ ഏറ്റവും ചൂട് പിടിച്ചത് ചിമ്പുവിനൊപ്പമായിരുന്നു. എന്നാൽ അത്തരം ഗോസിപ്പുകളൊന്നുമില്ലാതെ സ്വസ്ഥമായൊരു വിവാഹ ജീവിതമാണ് നയൻസ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.എന്തൊക്കെയായാലും നയൻസ് സമ്മതം പറഞ്ഞതോടെ വീട്ടുകാർ ചെറുക്കനെ തേടി നടക്കുകയാണെന്നാണ് കേൾക്കുന്നത്. തൻറെ അടുത്ത കൂട്ടുകാരിയായ തൃഷയയുടെ വിവാഹം നിശ്ചയവും കഴിഞ്ഞതോടെയാണ് നയൻസ് തന്റെ വിവാഹത്തിന് സമ്മതം മൂളിയിരിക്കുന്നത്.
Leave a Reply