Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗോസിപ്പുകള്‍ക്കുംമറ്റും വിടപറഞ്ഞ് നയൻതാര വീണ്ടും സിനിമയിലേക്ക് സജീവമായിരിക്കുകയാണ്. ഇതിനിടെയാണ് കഴിഞ്ഞദിവസം നയന്‍സിന്റെ മുന്‍ കാമുകന്‍ പ്രഭുദേവയുടെ ഒരു പ്രസ്താവന വന്നത്. നയന്‍ താരയുമായി പിരിയണമേന്നുള്ളത് ദൈവത്തിന്റെ തീരുമാനം ആയിരുന്നെന്നാണ് പ്രഭുദേവ പറഞ്ഞത്. ഇതിന് തക്കതായ മറുപടിയുമായാണ് ഇപ്പോള്‍ നയന്‍താര രംഗത്തെത്തിയിരിക്കുന്നത്. അതിനുപിന്നാലെയാണ് നയന്‍സ് തന്റെ തീരുമാനവുമായി രംഗത്ത് വന്നതെന്നതും ശ്രദ്ധേയമാണ്. താന്‍ വിവാഹ ജീവിതത്തെ പറ്റി ചിന്തിക്കുന്നില്ലെന്നും ജീവിതകാലം മുഴുവന്‍ ഏകയായി കഴിയുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് നയന്‍ താരയുടെ പ്രതികരണം. താന്‍ പ്രണയം വെറുത്തുതുടങ്ങി, ഇനി ആരേയും പ്രണയിക്കില്ല. താന്‍ ഏകയായി ജീവിച്ചു തുടങ്ങിയിരിക്കുകയാണെന്നും നയന്‍താര പറഞ്ഞു. ആര്യയുമായി തന്റെ പേര് കൂട്ടിച്ചേര്‍ക്കരുത്. ആര്യ നല്ല സുഹൃത്ത് മാത്രമാണ്. അല്ലാതെ പ്രണയത്തിലോ ഡേറ്റിംഗിലോ അല്ല. ആര്യയുമായിട്ടല്ല ലോകത്തില്‍ ഒരാളുമായും തനിക്ക് പ്രണയമില്ലെന്നും നയന്‍താര വ്യക്തമാക്കി. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ തമിഴിലെ യുവതാരമായ ചിമ്പുവുമായി നയന്‍സിന്റെ പ്രണയം ഏറെ വാര്‍ത്തകള്‍ക്ക് കാരണമായിരുന്നു അതിനുശേഷം പ്രഭുദേവയുമായി ഇഷ്ടത്തിലായി. ആ ബന്ധം കല്യാണം വരെ നീണ്ടതിന് ശേഷം പെട്ടന്നൊരുനാള്‍ ഇരുവരും പിരിയുകയായിരുന്നു. തുടര്‍ന്ന് കുറച്ചുകാലം സിനിമാ ലോകത്ത് നിന്നും മാറിനിന്ന നയന്‍സ് ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുന്ന സമയമാണ്.
Leave a Reply