Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ‘നന്‍പേണ്ടാ’ എന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക എന്ന വാർത്ത ഉണ്ടായിരുന്നു . ഇപ്പോൾ അറിയാൻ കഴിയുന്നത് നസ്രിയയെ ഒഴിവാക്കി എന്നാണ്. ചിത്രത്തില്‍ നായികയാകാമെന്ന് പ്രമുഖ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ സമ്മതിച്ചതോടെയാണ് നസ്രിയയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയത്.നസ്രിയ നായികയായി അഭിനയിച്ച ‘നേരം’ തമിഴില്‍ വന്‍വിജയം നേടിയതോടെയാണ് ചിത്രം തമിഴ്നാട്ടില്‍ വിതരണത്തിനെടുത്ത ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്‍റ് മൂവീസ് നന്‍പേണ്ടായിലേക്ക് നസ്രിയയെ പരിഗണിച്ചു തുടങ്ങിയത്.പക്ഷേ പ്രമുഖ തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനെ കിട്ടിയപ്പോൾ നസ്രിയയെ ഒഴിവാക്കി എന്നാണ് സൂചന.ചിത്രത്തിലെ നായികയായി കാജല്‍ അഗര്‍വാളിനെ പ്രഖ്യാപിച്ചുകൊണ്ടുള്ള അണിയറപ്രവര്‍ത്തകരുടെ അറിയിപ്പിനോട് നസ്രിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ തുടക്കം മുതല്‍ ചിത്രത്തിലെ നായികാസ്ഥാനത്തേക്ക് കാജലിനെയാണ് പരിഗണിച്ചിരുന്നതെന്നും കാജലിന്‍റെ ഡേറ്റ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പ്രഖ്യാപനം വൈകിപ്പിച്ചതെന്നും ചിത്രത്തിന്‍റെ സംവിധായകനായ ജഗദീഷ് വ്യക്തമാക്കി.
Leave a Reply