Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാളത്തിൻറെ പ്രിയ താരങ്ങളായ നസ്രിയയും ഫഹദും വിവാഹിതരായി.തിരുവനന്തപുരത്തെ അൽസാജ് കൺവൻഷൻ സെന്ററിൽ ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവഹ ചടങ്ങുകള്‍ നടന്നത് . ഇരുവരുടെയും
അടുത്ത സുഹൃത്തുക്കളും കുടുംബസുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് നിക്കാഹ് ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് നടന്ന വിരുന്നിൽ സിനിമാലോകത്തെ പ്രശസ്തർ വധൂവരന്മാർക്ക് ആശംസകളേകാൻ എത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, നടൻ കൃഷ്ണകുമാർ, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ചിത്ര തുടങ്ങിയവർ ആദ്യം തന്നെ എത്തിയിരുന്നു. കൺവെൻഷൻ സെന്ററിനു പുറത്ത് ഫഹദിന്റെയും നസ്രിയയുടെയും ആരാധകരുടെ തിരക്കായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ പലപ്പോഴും പൊലീസിന് ഇടപെടേണ്ടി വന്നു. ദേശീയ പാതയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗത കുരുക്ക് ഉണ്ടായി. വേദിക്ക് പുറത്ത് കനത്ത സുരക്ഷയായിരുന്നു പൊലീസ് ഒരുക്കിയിരുന്നത്. നേരിട്ടു ക്ഷണം ലഭിച്ചവരെ മാത്രമേ അകത്തേക്ക് കടത്തി വിട്ടുള്ളൂ. പാസ് കാണിച്ചാൽ മാത്രമായിരുന്നു അകത്തേക്ക് പ്രവേശനം. ചടങ്ങിൽ മാദ്ധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നില്ല. ദൃശ്യമാദ്ധ്യമപ്രവർത്തകർക്കുള്ള വീഡിയോ ദൃശ്യങ്ങൾ അപ്പപ്പോൾ നൽകാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടായിരുന്നു. അവർ ഹാളിനുള്ളിലേക്കു കടക്കുന്നത് നിക്കാഹിനും സൽക്കാരത്തിലും പങ്കെടുക്കാനെത്തുന്നവർക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതിനാൽ ക്യാമറ അകത്തേക്കു കടത്തിവിടില്ലെന്നും ഇതൊരു നിയന്ത്രണമല്ല, അഭ്യർഥനയാണ്. മൊബൈൽ ഫോണിൽ ചിത്രങ്ങളെടുക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഫാസിൽ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. സെലിബ്രിറ്റി കല്യാണമായതിൽ തന്നെ ജനങ്ങൾ സഹകരിക്കണമെന്ന അഭ്യർത്ഥന ഫഹദും നടത്തിയിരുന്നു.ഒരു ഇടവേളയ്ക്കു ശേഷം വലിയ തിരിച്ചു വരവ് നടത്തിയ ഫഹദ് ഫാസിലും വളരെ കുറച്ച് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നസ്‌റിയ നസിമും പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതതോടെയാണ് വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായുള്ള മൈലാഞ്ചിക്കല്യാണം ഇന്നലെ നടന്നിരുന്നു.കോവളം ഉദയസമുദ്രയിൽ നടന്ന മൈലാഞ്ചിക്കല്യാണത്തിനു വധുവിന്‍റെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്.എറണാകുളം ആസ്ഥാനമാക്കിയ ഇവന്റ് മാനേജ്മന്റ് കമ്പനിയാണ് വിവാഹച്ചടങ്ങ് ഒരുക്കുന്നത്. ‘മാംഗല്യം ദ ഡ്രീം വെഡിങ് എന്ന സീരീസിൽ ഇവർ തന്നെ ഫഹദ് നസ്‌റിയ വെഡിങ് പോസ്റ്ററുകളും തയറാക്കിയിരുന്നു. നസ്രിയയുടെ വീട്ടുകാരാണ് വിവാഹച്ചടങ്ങുകളുടെ ചുമതല പൂർണമായും നടത്തുന്നത്. ഓഗസ്റ്റ് 25ന് ആലപ്പുഴയിൽ സിനിമാരംഗത്തുള്ളവർക്കായി പ്രത്യേകം റിസപ്ഷനുണ്ടാകും.
–
–

–

–

–

–

–

–

–

–

–

–

–
കടപ്പാട്: മനോരമ ഓണ്‍ലൈൻ
Leave a Reply