Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇസ്‌ലാമാബാദ്: വിവിധ കുറ്റങ്ങള്‍ക്കായി ശിക്ഷ അനുഭവിക്കുന്ന അഞ്ഞൂറോളം ഇന്ത്യന്‍ തടവുകാര്‍ പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്നതായി അവിടത്തെ സര്‍ക്കാര്‍ വ്യക്തമാക്കി.പാകിസ്താനിലെ വിവിധ ജയിലുകളിലായി 491 ഇന്ത്യാക്കാരുണ്ടെന്ന് പാകിസ്താന്‍ ദേശീയസുരക്ഷാ ഉപദേശകന്‍ സര്‍താജ് അസീസാണ് പുറത്തുവിട്ടത് . ഇവരില്‍ 437 പേര്‍ മത്സ്യത്തൊഴിലാളികളാണ്. 73 മത്സ്യത്തൊഴിലാളികളെ അധികം താമസിക്കാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്ത്യ നല്‍കിയ രേഖയനുസരിച്ച് 386 പാകിസ്താന്‍കാരാണ് ഇന്ത്യന്‍ജയിലുകളിലുള്ളത്. എന്നാല്‍ പാക് വിദേശമന്ത്രാലയത്തിന്റെ രേഖകളില്‍ ഇവരുടെ എണ്ണം 485 ആണ്. അതിനിടെ തങ്ങളെ മരിക്കാന്‍ അനുവദിക്കണമെന്നും അതിനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പാക് ജയിലിലെ ഇന്ത്യന്‍ തടവുകാര്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. ലാഹോറിലെ ലാഖ്കോട്പത് ജയിലിലെ ഇന്ത്യന്‍ തടവുകാരാണ് കത്തയച്ചത്. ഇന്ത്യാക്കാരനായ സരബ്ജിത്ത് സിംഗ് കൊല്ലപ്പെട്ടത് ഈ ജയിലില്‍ വച്ചായിരുന്നു. ശിക്ഷാകാലാവധി പൂര്‍ത്തിയായിട്ടും ജയിലില്‍ കഴിയേണ്ടി വരുന്ന തങ്ങളെ മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും തങ്ങളെ കൊല്ലാനെങ്കിലും പാകിസ്ഥാനോട് നിര്‍ദ്ദേശിക്കണമെന്നും തടവുകാര്‍ അഭ്യര്‍ത്ഥിച്ചു.
Leave a Reply