Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നീര ഉണ്ടാക്കാൻ കള്ളുണ്ടാക്കാൻ ഉപയോഗിക്കുന്ന തെങ്ങിന്‍പൂക്കുല തന്നെ ആണ് ഉപയോഗിക്കുന്നത്. പക്ഷെ കള്ളു ചെത്തുന്നതി നേക്കാൾ ശ്രദ്ധയും വൈദഗ്ധ്യവും ചെത്തുന്നവര്‍ക്ക് വേണം.
ഉപഭോക്താവിന്റെ കൈകളിലെത്തുന്നത് സംസ്‌കരിക്കപ്പെട്ട നീരയാണ്. ഒരു തെങ്ങില്‍നിന്ന് ഒരു ദിവസം രണ്ടുലിറ്റര്‍ നീരവരെ ലഭിക്കും. നീര എടുക്കുന്ന ഒരു തെങ്ങ് വര്‍ഷത്തില്‍ 1200 രൂപയിലധികം അറ്റാദായം നല്‍കും.
സംസ്‌കരിച്ച നീര ഒരു വര്‍ഷത്തോളം കേടുകൂടാതെ സൂക്ഷിച്ചുവെക്കാന്‍ സാധിക്കും.ഒരു മാസംകൊണ്ട് ഒരു പൂക്കുലയില്‍നിന്ന് 50 ലിറ്റര്‍ നീര ലഭിക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. നീരയിൽ നിന്ന് ചക്കര, പഞ്ചസാര എന്നിവയും ഐസ്‌ക്രീം, ബിസ്‌കറ്റ്, ചോക്കലേറ്റ് തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാൻ സാദിക്കും.
Leave a Reply