Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:52 am

Menu

Published on August 3, 2015 at 3:34 pm

ആദ്യമായി കോളേജില്‍ പോകുന്നതിന് മുമ്പ് ഈ 3 കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

never-forget-these-3-things-before-going-to-college

കാമ്പസ് ശരിക്കും മറ്റൊരു ലോകമാണ്.അവിടെ വിദ്യാഭ്യാസത്തിനൊപ്പം തമാശകളും പ്രണയവും രാഷ്‌ട്രീയവുമൊക്കെ നിറഞ്ഞുനില്‍ക്കുന്നു. നിങ്ങളുടെ ജീവിതത്തിലെതന്നെ ഏറെ നിര്‍ണായകമായ ദിവസങ്ങളായിരിക്കും കോളേജില്‍നിന്നു ലഭിക്കുക. ജീവിതവിജയം കണ്ടെത്തുന്നതിനുള്ള അവസരംപോലെും അവിടെനിന്ന് ലഭിച്ചേക്കാം. ഏറെ സന്തോഷകരമായ അനുഭവങ്ങള്‍ക്കൊപ്പം ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളും അവിടെ സംഭവിച്ചേക്കാം… അതുകൊണ്ടുതന്നെ ആദ്യമായി കാമ്പസിലേക്കു പോകുന്നതിന് മുമ്പ് ഓര്‍ക്കേണ്ട മൂന്നു കാര്യങ്ങള്‍ ഇതാ …

1, വായിക്കാനും പഠിക്കാനും സമയം കണ്ടെത്തണം

രാഷ്‌ട്രീയവും തമാശയും പ്രണയവുമൊക്കെ കാമ്പസ് ജീവിതത്തില്‍ സാധാരണമാണ്. എന്നാല്‍ അതിനൊപ്പം പഠിത്തത്തിനും പ്രാധാന്യം നൽകണം.അറിവ് നേടാനുള്ള അവസരം ഫലപ്രദമായിത്തന്നെ വിനിയോഗിക്കണം. കോളേജ് ലൈബ്രറി പരമാവധി പ്രയോജനപ്പെടുത്തണം. എത്രയും വായിക്കാന്‍പറ്റുമോ അത്രയും വായിക്കണം. കൂടാതെ കൂട്ടുകാരുമായി ചേര്‍ന്ന് സ്റ്റഡി ഗ്രൂപ്പ് രൂപീകരിച്ച് പഠനത്തില്‍ ശ്രദ്ധിക്കുകയും വേണം.

2, എപ്പോഴും ഫ്രെഷ് ആയിരിക്കണം, ആരോഗ്യവും നോക്കണം

കോളേജ് ജീവിതം അടിച്ചുപൊളിക്കണം, ഒപ്പം പഠിത്തവും നടക്കണം. ഏറെ ഊര്‍ജ്വസ്വലരായിരിക്കേണ്ട സമയമാണിത്. ഭക്ഷണം സമയത്തു കഴിക്കണം. ഇടയ്‌ക്കിടെ വെള്ളം കുടിക്കുക. പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കണം. ഒരുദിവസം മുഴുവന്‍ ഊര്‍ജസ്വലരായിരിക്കാന്‍ ഇതൊക്കെ അത്യാവശ്യമാണ്.

3, സുഹൃത്തുക്കളാണ് എല്ലാം

കോളേജില്‍ പോകുമ്പോള്‍ വലിയ സുഹൃദ്‌വലയം സൃഷ്‌ടിച്ചെടുക്കണം. കൂടാതെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ ഒരു ചെറിയ സംഘവും വേണം. കാമ്പസില്‍ എല്ലാത്തിനും സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ പഠനം ഉള്‍പ്പടെ എല്ലാ കാര്യങ്ങളും അനായാസം മുന്നോട്ടുകൊണ്ടുപോകാനാകും. സ്‌കൂളിലെ സുഹൃത്തുക്കള്‍ കോളേജില്‍ ഒപ്പമുണ്ടെങ്കില്‍ അവരായിരിക്കും നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ട് ആകേണ്ടത്. കാരണം ഏറെ നാളത്തെ സൗഹൃദം ബന്ധം ദൃഢമാക്കും. ഒപ്പം പുതിയ സുഹൃത്തുക്കളെ കണ്ടെത്തുകയും വേണം.

Loading...

Leave a Reply

Your email address will not be published.

More News