Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂദല്‍ഹി: ലോകമനസാക്ഷിയെ ഞെട്ടിച്ച ദല്‍ഹി കൂട്ട ബലാല്‍സംഗക്കേസില്‍ പ്രതികള്‍ക്കുളള ശിക്ഷ നാളെ സാകേത്അധിവേഗ കോടതി വിധിക്കും. 2012 ഡിസംബ൪ അറിനാണ് പെണ്‍കുട്ടി ദൽഹികൂട്ട ബലാല്‍സംഗത്തിനും മൃഗീയമായ പിടനത്തിനും ഇരയായി മരിച്ചത്. ആറു പ്രതികളില്‍ മുഖ്യപ്രതിയായ രാം സിങ് തൂങ്ങി മരിച്ചിരുന്നു പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതി വിനയ് ശര്‍മക്ക് ജുവനൈല്‍ കോടതി മൂന്നു വര്‍ഷത്തെ ജുവനൈല്‍ ജയിലിലെ തടവാണ് വിധിച്ചത്.ശിക്ഷ സംബന്ധിച്ച വാദം ബുധനാഴ്ച ജഡ്ജി യോഗേഷ് ഖന്ന മുമ്പാകെ പൂര്‍ത്തിയായി. പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. നാലുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരം കേസുകളില്‍ വധശിക്ഷ അപൂര്‍വമാണെന്നും ജീവപര്യന്തമാണ് നിയമമെന്നും പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് ബുധനാഴ്ച്ച നടന്ന പ്രതിഷേധ പ്രകടനം അക്രമാസക്തമായി.
Leave a Reply