Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൂഗിള്‍ മാപ്പ് ബൈക്ക് യാത്രക്കാര്‍ക്കായി ഒരു അപ്ഡേഷന്‍ ഒരുക്കുന്നു. മൂന്നാമത് ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഈ അപ്ഡേഷന്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ മാപ്പിലെ വോയ്‌സ് നാവിഗേഷനോടുകൂടിയുള്ള ടൂ വീലര്‍ മോഡ് ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത് എന്ന പ്രത്യേകതയുമുണ്ട്.
മുമ്പ് കാല്‍നട, സൈക്കിള്‍, ട്രെയിന്‍, വിമാന യാത്രികര്‍ക്ക് വേണ്ടിമാത്രമായിരുന്നു ഗൂഗിള്‍ മാപ്പ് വഴി കാണിച്ചിരുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് കാറുകളെ പോലെ തന്നെ, കാറുകളെക്കാള്‍ അധികമായി ആളുകള്‍ ഉപയോഗിക്കുന്ന വാഹനമായ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇതൊരു ഗുണം തന്നെയാകും. ലോകത്ത് ഗൂഗിള്‍ മാപ്സ് സേവനം ഉപയോഗിക്കുന്നതില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമുണ്ട് നിലവില്‍.
ഗൂഗിള്‍ മാപ്പ് വഴി നിലവില്‍ ഏതൊരാള്‍ക്കും വഴിയും ദൂരവും മറ്റും അറിയാന്‍ സാധിക്കുമായിരുന്നുവെങ്കിലും ഒരു പ്രത്യേക ബൈക്ക് മോഡ് ലഭ്യമായിരുന്നില്ല. ഇതിനാണ് ഇനി പരിഹാരമാകുന്നത്. ഡിസംബര്‍ 5 മുതലേ ഈ സേവനം ലഭ്യമായിട്ടുണ്ട്.
Leave a Reply