Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 24, 2026 2:13 pm

Menu

Published on September 25, 2014 at 2:49 pm

ആപ്പിൾ ഐഫോൺ 6നെ കുറിച്ച് ഉപഭോക്താക്കൾക്ക് പരാതികൾ മാത്രം

new-iphone-6-owners-complain-it-bends-after-a-few-days-in-your-pocket

കഴിഞ്ഞ ആഴ്ച ആഘോഷമാക്കി പുറത്തിറക്കിയ ആപ്പിൾ ഐഫോൺ 6നെ കുറിച്ച് ഉപഭോക്താക്കൾക്ക് പറയാനുള്ളത് പരാതികൾ മാത്രം. ഐഫോണിൻറെ പുതിയ വലിയ മോഡൽ ഐഫോൺ 6 പ്ലസ് നീളം കൂടുതൽ ഉള്ളതിനാൽ വളയുന്നു എന്നാണ് പുതിയ പരാതി. നിരവധി ഉപഭോക്താക്കൾ പരാതിയുമായി കമ്പനിയെ സമീപിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പരാതികളെ കുറിച്ച് മാക്ക് റൂമേർസ് എന്ന ഓൺലൈൻ ഫോറത്തിൽ നിരവധി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പരാതികളോട് ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ ഈ ഫോണ്‍ നീളക്കൂടുതലും കട്ടികുറഞ്ഞതും അലൂമിനിയത്തിന്റെ ഉപയോഗവുമുള്ളതിനാലാണ് നടുവളയ്ക്കാൻ കഴിയുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.ആപ്പിൾ ഐഫോൺ 6 പുറത്തിറങ്ങി മൂന്നുദിവസത്തിനുള്ളിൽ തന്നെ പത്ത് ദശലക്ഷത്തോളം ഫോണുകൾ വിറ്റതായാണ് ആപ്പിൾ സൂചിപ്പിക്കുന്നത്. 4.7 ഇഞ്ചിൻറെ ബേസിക് മോഡൽ 869 ഓസ്‌ട്രേലിയൻ ഡോളറിനും 199 യു എസ് ഡോളറിനും 539 പൗണ്ടിനുമാണ് വിറ്റത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News