Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി :സോളാര്‍ തട്ടിപ്പ് കേസില്‍ മലയാളസിനിമയിലെ ഒരു പുതുമുഖ നടിക്കും പങ്കെന്ന് സൂചന.കേരള രാഷ്ട്രിയത്തെ തന്നെ പിടിച്ചുകുലുക്കി കൊണ്ടിരിക്കുന്ന സോളാര്‍ തട്ടിപ്പ് കേസില്‍ പങ്കുണ്ടെന്ന് പറയുന്ന മലയാളസിനിമയിലെ പുതുമുഖ നടി ഉത്തര ഉണ്ണിയെ പോലീസ് ചോദ്യം ചെയ്യും.ഉത്തര ഉണ്ണി എറണാകുളം സ്വദേശിയാണ്.സരിതാ എസ് നായരുടെ കൂടെ ഈ നടി പലതവണ വിമാനയാത്ര നടത്തിയിട്ടുള്ളതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.യാത്രകളിലെല്ലാം നടിയുടെ മുഴുവന്‍ ചിലവും വഹിച്ചിരുന്നത് സരിത ആയിരുന്നെന്നും പോലീസിന് തെളിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരയുടെ മൊഴിയെടുക്കുന്നത്.യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീം സോളാര്‍ കമ്പനിയുടെ ബ്രാന്‍ഡ് അമ്പാസഡറായി തിരഞ്ഞെടുത്തിരിക്കുന്നുവെന്നും എം.ഡി. ആര്‍ ബി നായര്‍ക്കും ലക്ഷ്മിക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും ഉത്തര തൻറെ ഫെയ്‌സ്ബുക്ക് പേജില്‍ കഴിഞ്ഞ ആഗസ്തില്‍ രേഖപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ചും ഉത്തരയുടെ മൊഴിയെടുത്തേക്കും.പോലീസ് നടിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷണം തുടങ്ങി.
Leave a Reply