Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി :എരിവുള്ള ചാട്ടും മൊരിഞ്ഞ ടിക്കിയും ചൂടുള്ള മോമോസും ഇഷടമില്ലാത്തവരായി ആരുണ്ട് സ്വാ സ്വാദറിഞ്ഞവർ വീണ്ടും വീണ്ടും കഴിക്കാനിഷ്ടപ്പെടുന്നു. എന്നാൽ ഇത്തരക്കാരെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുതിയ പഠനങ്ങൾ പറയുന്നത്.വഴിയോരങ്ങളിൽ നിന്ന് ലഭിക്കുന്ന ഇത്തരം ഭക്ഷണങ്ങളിൽ അങ്ങേയറ്റം മാലിന്യങ്ങൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇത്തരം ഭക്ഷണ പദാർഥങ്ങൾ ആരോഗ്യത്തിന് നല്ലതല്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡൽഹിയിലെ ഒരു സംഘം ഡോക്റ്റർമാർ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.
ഇവയിൽ കൂടിയ അളവിൽ ഇ. കോളി ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. വഴിയോരങ്ങളിൽ നിന്ന് ലഭിക്കുന്ന സമോസ, ഗോൽഗപ്പ, ബർഗർ, മോമോസ് എന്നിവയുടെ സാംപിളുകൾ ശേഖരിച്ച് പരിശോധന നടത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇവയിൽ മൃഗങ്ങളുടെ മാലിന്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.
ഇവ പകം ചെയ്യുന്നതിന് ശുദ്ധമല്ലാത്ത ജലം ഉപയോഗിക്കുന്നതും വൃത്തിഹീനമായ ചുറ്റുപാടിൽ ഭക്ഷണം തയ്യാറാക്കുന്നതുമാണ് ഇതിന് കാരണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 50ൽ താഴെ ഇ കോളി ബാക്ടീരിയകളെയാണ് സാധാരണ അളവിൽ കണ്ടെത്തുന്നത്. എന്നാൽ 2400ലധികം ബാക്ടീരിയകളെയാണ് ഇതിൽ കണ്ടെത്തിയിരിക്കുന്നത്.
ഇത്തരം ബാക്റ്റീരിയകൾ ഛർദ്ദി, വയറിളക്കം, ഭക്ഷ്യ വിഷബാധ, ടൈഫോയിഡ്,ദഹന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു
Leave a Reply