Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:16 pm

Menu

Published on December 16, 2014 at 1:58 pm

ഇനി ഫേസ്ബുക്കിലെ പഴയ പോസ്റ്റുകളും സെർച്ച് ചെയ്യാം !

new-search-feature-for-finding-old-posts-released-by-facebook

നിങ്ങൾ ഫേസ്ബുക്കിലിട്ട ഒരു പഴയ പോസ്റ്റ്‌ ഇനിയും കാണാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? ഫേസ്ബുക്കിൽ തങ്ങളുടെ സുഹൃത്തുക്കളിട്ട പഴയ പോസ്റ്റുകൾ ഇനി സെർച്ച് ചെയ്ത് കണ്ടെത്താനാകും. ഇത് കണ്ടെത്താനായി സെര്‍ച്ചിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക് എത്തിക്കഴിഞ്ഞു.മൊബൈല്‍, ഡെസ്‌ക്ടോപ്പ് ഉപയോക്താക്കള്‍ക്കാണ് ഈ സൗകര്യം ലഭ്യമാവുക. ക്യൂക്ക് സെർച്ചിലൂടെ നിങ്ങൾക്ക് പഴയ ഒരു വീഡിയോയോ, സുഹൃത്തിന്റെ വിവാഹഫോട്ടോയോ,നിങ്ങൾ വീണ്ടും വായിക്കാനാഗ്രഹിക്കുന്ന ആർട്ടിക്കിളോ, ഫേസ്ബുക്കിൽ നിന്ന് എളുപ്പം കണ്ടെത്താനാകും.   ഇത്തരത്തിലുള്ള സെർച്ചിഗ് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ടെസ്റ്റിംഗ് ആരംഭിച്ചതായി കഴിഞ്ഞ ഓഗസ്റ്റിൽ ഫേസ്ബുക്ക് പ്രസ്താവിച്ചിരുന്നു. എന്നാൽ ഈയാഴ്ച ആ സൗകര്യം ആപ്പിൾ ഡിവൈസ് യൂസർമാർക്കും ഫേസ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് വെർഷനിലും ലഭ്യമായിത്തുടങ്ങുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. ഇതു വഴി നിങ്ങൾ ഫേസബുക്കിലിട്ട നല്ല പോസ്റ്റുകൾ മാത്രമല്ല, മോശം പോസ്റ്റുകളും വീഡിയോകളും കാണാൻ കഴിയും. അതിനാൽ ഒന്ന് സൂക്ഷിച്ചോളൂ.

Loading...

Leave a Reply

Your email address will not be published.

More News