Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇനി നിങ്ങള്‍ക്ക് ലോണ്‍ കിട്ടണമെങ്കിലുള്ള കടമ്പകള്‍ ഒന്നുകൂടെ കൂടും. നിങ്ങളുടെ സൊസിലെ മീഡിയ അക്കൗണ്ടുകള്‍ വരെ പരിശോധിച്ച ശേഷമാകും ബാങ്ക് ലോണ്‍ തരണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. ഫേസ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍ , ഗൂഗിള്‍ മാപ്പ് തുടങ്ങി പലതും ഇനി അരിച്ചു പെറുക്കി വിശദമായി പരിശോധച്ച ശേഷമാവും ഇനി ലോണ്‍ നടപടികള്‍.
ഫേസ്ബുക്ക് പോസ്റ്റുകള്‍, എസ്എംഎസുകള്‍, ഗൂഗിള്‍ മാപ്പ്, ഉബര്‍ കാബ് പെയ്‌മെന്റ്‌സ്, വൈദ്യുതി ബില്‍ അടച്ച റെക്കോഡുകള്‍ തുടങ്ങി പലതിലൂടെയും അന്വേഷണം നടത്തും. പല ബാങ്കുകളും ഇത് ആരംഭിച്ചിട്ടുമുണ്ട്.
വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പൊതുവെയുള്ള മനോഭാവം എന്നിവ വിശകലനം ചെയ്യുന്നതിനാണ് ഈ രീതിയിലുള്ള ഒരു നടപടി ബാങ്കുകള്‍ ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ക്രെഡിറ്റ് സ്‌കോര്‍ ആണ് ഈ രീതിയില്‍ പരിഗണിക്കുന്ന ഒരു മാര്‍ഗ്ഗം. ഇതിനു പുറമെയാണ് സോഷ്യല്‍ മീഡിയകള്‍ കൂടെ പരിഗണിക്കുന്നത്.
പ്രമുഖ സ്വകാര്യ ബാങ്കുകളായ കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി, ആക്‌സിസ് എന്നിവയും പൊതുമേഖലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഈ രീതിയിലുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Leave a Reply