Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 15, 2024 11:39 am

Menu

Published on December 12, 2014 at 2:13 pm

റോത്തക് സഹോദരിമാർ യഥാർത്ഥത്തിൽ ആര്? ബസ്സിലുണ്ടായ സംഭവം ഇവർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമോ?

new-video-of-the-rohtak-sisters-shows-them-beating-up-a-boy-in-a-park

റോത്തക്: ബസില്‍ ഉപദ്രവിച്ചവരെ ബെല്‍റ്റ് ഊരിയടിച്ച് ഒറ്റ ദിവസം കൊണ്ടാണ് റോത്തക് സഹോദരിമാർ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. ഇവരുടെ ധീരതയ്ക്കുള്ള പുരസ്കാരം നൽകാൻ ഹരിയാന സർക്കാരും മുന്നിട്ടിറങ്ങി. എന്നാൽ ബസ്സില്‍ ഉണ്ടായത് യുവതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകമാണെന്നാണ് പിന്നീട് പുറത്ത് വന്ന വാർത്തകളിലുള്ളത്. സഹോദരിമാരായ സോണിയയും ആരതിയുമാണ് വിവാദ സംഭവത്തിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. സുര്‍ജിത് കൗര്‍, ബിമല, സരിത എന്നീ താനാഖുര്‍ദ് ഗ്രാമവാസികള്‍ സ്വന്തം നാട്ടുകാരായ പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് മൊഴി നൽകിയിരുന്നു. തങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ് പെണ്‍കുട്ടികളുടെ അച്ഛനെന്ന് ഒരാള്‍ മൊഴി നല്‍കി.ഇതിനിടെ പെണ്‍കുട്ടികള്‍ റോഡില്‍ വച്ച് മറ്റൊരു യുവാവിനെ കൈയറ്റം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിച്ചു. ഇതിനെ തുടർന്ന് പെണ്‍കുട്ടികൾക്ക് നൽകാൻ തീരുമാനിച്ചിരുന്ന പുരസ്കാരത്തിൻറെ കാര്യത്തിൽ പുനരാലോചിക്കാൻ സർക്കാർ തയ്യാറായി.



Loading...

Leave a Reply

Your email address will not be published.

More News