Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: എബോള ബാധിതരെ ചികിത്സിച്ച ന്യൂയോർക്കിലെ ഡോക്ടര്‍ക്ക് എബോള രോഗം സ്ഥിരീകരിച്ചു. സന്നദ്ധ സംഘനടകളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ക്രെയ്ഗ് സ്‌പെന്‍സറിനാണ് രോഗം പകർന്നത്. കഴിഞ്ഞയാഴ്ചവരെ ഡോ. ക്രെയ്ഗ് ഗിനിയയില്‍ എബോള ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
വിദഗ്ധ ചികിത്സയ്ക്കായി ക്രെയ്ഗിനെ ന്യൂയോര്‍ക്കിലെ ബെലിവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഡോക്ടറുമായി അടുത്തിഴപഴകിയവർ പ്രത്യേക മെഡിക്കല്‍ സംഘത്തിൻറെ നിരീക്ഷണത്തിലാണ്.ഡോ. ക്രെയ്ഗിന്റെ പ്രതിശ്രുത വധുവും രോഗ പ്രതിരോധ ചികിത്സകള്‍ക്കായി മെഡിക്കല്‍ സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. അമേരിക്കയില്‍ എബോള രോഗം സ്ഥിരീകരിച്ച നാലാമത്തെ ആളാണ് ഡോ. ക്രെയ്ഗ്.
Leave a Reply