Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെല്ലിങ്ടണ്‍: അവസാന ഏകദിനത്തിൽ ഇന്ത്യയ്ക്ക് ന്യൂസ്‌ലാൻഡിനെതിരെ 304 റണ്‍സിന്റെ വിജയലക്ഷ്യം. 5 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസീലാന്‍ഡ് 303 റണ്‍സെടുത്തത്.റോസ് ടെയ്‌ലറുടെ തകർപ്പൻ പ്രകടനമാണ് ന്യൂസീലാന്‍ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്.ജയിംസ് നീഷമാണ് അവസാന ഓവറിൽ കിവീസിന്റെ സ്‌കോർ 300 കടത്തിയത്. ടോസ് നേടിയ ഇന്ത്യ ബൌളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.പരമ്പര നഷ്ടപ്പെട്ടതിനാൽ നാണക്കേട് ഒഴിവാക്കാൻ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
Leave a Reply