Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മഹാരാഷ്ട്ര : സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ നവജാത ശിശുവിനെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു.പശ്ചിമ മഹാരാഷ്ട്രയിലാണ് ദാരുണമായ സംഭവം നടന്നത്. മമതാ ടോട (25) അജയ് ടോട (25) ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.ഏഴാം മാസത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. എന്നാല്‍ പ്രസവശേഷം കുഞ്ഞിനു വൈരൂപ്യമുണ്ടെന്നു കണ്ടതോടെ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയായിരുന്നു. സുഖപ്രസവമായിരുന്നുവെങ്കിലും കുഞ്ഞിനെ കണ്ട മാതാപിതാക്കള്‍ കുഞ്ഞിനെ വേണ്ടെന്ന് ഉറപ്പിച്ച് ഫറയുകയായിരുന്നു. മുലയൂട്ടാനും ഇവര്‍ വിസമ്മതിച്ചതോചെ കുഞ്ഞിന്റെ ആരോഗ്യനിലയും വഷളായി.മാസം തികയാതെ ഏഴാം മാസത്തിലായിരുന്നു കുഞ്ഞിന്റെ ജനനം.പ്രായമായവരുടെത് പോലെ ചുക്കി ചുളിഞ്ഞ തോലിയായിരുന്നു കുഞ്ഞിനു. 800 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. മുഖത്തിനു വൈരൂപ്യവും കണ്ണുകള്‍ക്ക് അമിത വലുപ്പവും ഉണ്ടായിരുന്നു. . 3 വയസ്സുകാരിയായ ആദ്യ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. ഒടുവില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിനെ 50കാരനായ മുത്തശ്ശന്‍ ദിലീപ് ടോടെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്‌ചയായി ആട്ടിന്‍പാല്‍ കൊടുത്താണ് ഇയാള്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയത്.മാസം തികയാതെ ജനിച്ചതിന്റെ പ്രശ്നങ്ങൾ കുഞ്ഞിനെ അലട്ടുന്നുണ്ടായിരുന്നു. ശരിക്ക് കരയാനുള്ള ആരോഗ്യം പോലും കുഞ്ഞിനില്ല.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെ വീട്ടിൽ വച്ച് ശാരീരിക ആസ്വസ്ത്യം പ്രകടിപ്പിച്ച കുഞ്ഞിനെ 138 കിലൊമീറ്റർ സഞ്ചരിച്ചാണ് ദിലീപ് മുംബൈയിലെ പ്രശസ്തമായ വാഡിയ ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയ്ക്കായി എത്തുമ്പോൾ കുഞ്ഞ് നിർജലീകരണംന് സംഭവിച്ച നിലയിലായിരുന്നു. കുഞ്ഞിന്റെ ചികിത്സയ്ക്കായി ഏകദേശം 500000 രൂപ ചികിത്സ ചെലവ് വരും. കൂലിപ്പണിക്കാരനായ ദിലീപിന് ഈ തുക കണ്ടെത്താനാകില്ല.ഇയാളുടെ സാമ്പത്തിക പരാധീനത അറിഞ്ഞ ആശുപത്രി ചികിത്സാ ചെലവ് ഏറ്റെടുക്കുകയായിരുന്നു ആശുപത്രിക്കടുത്തായി അദ്ദേഹത്തിനു താമസവും ഒരുക്കിയിട്ടുണ്ട്.വാര്‍ത്ത അറിഞ്ഞ് കുഞ്ഞിനെ കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.
–
–
Leave a Reply