Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മധ്യപ്രദേശ്: പ്രസവിച്ച് മണിക്കൂറുകള്‍ക്കകം ചാരത്തില്‍ പൊതിഞ്ഞ് മുകളില്‍ ഒരു കല്ലു വെച്ച് ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ മന്‍സാവുര്‍ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശില്‍ അടുത്തിടെ രണ്ട് നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തിയിരുന്നു.
മധ്യപ്രദേശിലെ മല്‍ഹാര്‍ഗര്‍ താലൂക്കിലെ യതലവ് പിപ്ലിയ ഗ്രാമത്തിലാണ് പിറന്നു വീണ് മണിക്കൂറുകള്‍ക്കകം ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചാര കൂമ്പാരത്തില്‍ ഉപേക്ഷിച്ച് കുഞ്ഞിനു മീതെ ഒരു കല്ല് വച്ച നിലയിലായിരുന്നു. കരച്ചില്‍ കേട്ടെത്തിയ സമീപവാസികളാണ് കുഞ്ഞിനെ
ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയിരുന്നുവെങ്കില്‍ കുഞ്ഞ് മരിച്ച് പോകുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ പൊലിസ് കേസ് എടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ മറ്റ് രണ്ട് നവജാത ശിശുക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
Leave a Reply