Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിങ്ങ് : ബെയ്ജിങ്ങ് ടോയിലെറ്റിൽ നവജാതശിശുവിനെ ജീവനോടെ കണ്ടെത്തി. പിറന്ന് മണിക്കുറുകൾ മാത്രമായ കുഞ്ഞിനെയാണ് ജീവനോടെ ക്‌ളോസെറ്റിൽ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞത്. പോലീസ് ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.ഒരു പൊതു ടോയിലറ്റിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് എത്തിയ പോലീസ് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഞാറാഴ്ചയാണ് കുഞ്ഞിനെ ടോയിലെറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
Leave a Reply