Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: നഴ്‌സുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് നവജാത ശിശു പൊക്കിള്‍ക്കൊടിയോടെ തറയില്‍ വീണ് മരിച്ചു. ചൈനയിലെ ലിയാങ് സിറ്റിയിലാണ് സംഭവം.. കുഞ്ഞിന്റെ അമ്മയ്ക്ക് സിസേറിയന്‍ നടത്തുവാന്‍ മാറ്റുന്നതിനിടെ നഴ്‌സുമാര്‍ പ്രസവം അറിയാതെ പോയതാണ് കുഞ്ഞിൻറെ മരണത്തിന് കാരണമായത്.ഗര്‍ഭ പാത്രത്തില്‍ നിന്ന് പുറത്തു വന്ന കുഞ്ഞ് തലയിടിച്ച് തറയില്‍ വീഴുകയായിരുന്നു. ഷാങ് ഷോ എന്ന നാല്‍പത്തഞ്ചുകാരിക്കാണ് ഡോക്ടറുടെയും നഴ്സുമാരുടെയും അനാസ്ഥ കാരണം തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടത്. ഏഴു മാസം ഗര്‍ഭിണിയായിരുന്ന ഇവരെ വെള്ളം പുറത്തു പോവുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സിസേറിയന്‍ നടത്തുന്നതിനായി വീല്‍ചെയറില്‍ കൊണ്ടു പോവുന്നതിനിടയില്‍ പ്രസവം നടന്ന് കുഞ്ഞ് താഴെ വീഴുന്ന ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അമ്മയില്‍ നിന്ന് തെറിച്ച് വീണപ്പോളും പൊക്കിള്‍ കൊടി ബന്ധം വേര്‍പ്പെട്ടിട്ടില്ലാത്ത കുഞ്ഞിനെ കാണാതെ നഴ്സുമാര്‍ വീണ്ടും വീല്‍ചെയര്‍ ഉന്തുമ്പോള്‍ കുഞ്ഞിനെ വലിച്ചിഴക്കുന്ന രംഗങ്ങളും വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. അല്‍പ നിമിഷങ്ങള്‍ക്ക് ശേഷമാണ് രക്തമൊഴുകുന്നത് നഴ്സുമാരുടെ ശ്രദ്ധയില്‍ പെടുന്നത്.പ്രസവ രംഗങ്ങളും കുട്ടിയെ ക്രൂരമായി വലിച്ചിഴയ്‌ക്കുന്നതിന്റെ ദൃശ്യങ്ങളും സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ജോലിയില്‍ വീഴ്‌ച വരുത്തിയ നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സിസേറിയന്‍ നിര്‍ദ്ദേശിച്ച ഡോക്‌ടറെയും സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്.
–
–
–
–
–
Leave a Reply