Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ ചിത്രങ്ങള്‍ വീണ്ടും ഇന്റര്‍നെറ്റില്‍ ലഭ്യമായി തുടങ്ങി.തീയറ്ററില്‍ പ്രദര്‍ശനം തുടരുന്ന മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടയുള്ള പുതിയ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. പ്രദര്‍ശനം തുടരുന്ന ആസിഫ് അലിയുടെ ഹണി ബീ, ദുല്‍ഖര്‍ സല്‍മാന്റെ എ.ബി.സി.ഡി തുടങ്ങിയ ചിത്രങ്ങള്‍ക്ക് പുറമേ സൂര്യയുടെ ബിഗ് ബജറ്റ് ചിത്രം സിങ്കം 2, വിദ്യാബാലന്‍-ഇമ്രാന്‍ ഹാഷ്മി ചിത്രം ഗഞ്ചക്കര്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയവയില്‍ പെടുന്നു.mallurock.tk എന്ന വെബ്‌സൈറ്റിലാണ് പുതിയ ചിത്രങ്ങള്‍ ലഭ്യമായിട്ടുള്ളത്. 50 ല്‍ അധികം മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം പുതിയ ചിത്രങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. 3 GP മൊബൈല്‍ വീഡിയോ ഫോര്‍മാറ്റില്‍ ലഭ്യമാക്കിയിരുന്ന സിനിമകള്‍ ആര്‍ക്കും അധിക സമയനഷ്ടമില്ലാതെ മൊബൈല്‍ ഫോണില്‍ വളരെവേഗം ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണുള്ളത്. ഇപ്പോൾ ആയിരത്തിലധികം ആളുകള്‍ സിനിമകള്‍ ഡൗണ്‍ലേഡ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. വ്യാജന്മാരെ നിയന്ത്രിക്കാന്‍ നിര്‍മ്മാതാക്കളും സൈബര്‍സെല്ലും ചേര്‍ന്ന് നടപടിയെടുക്കാനിരിക്കെയാണ് എല്ലാവരെയും വെല്ലുവിളിച്ച് പുത്തന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.
Leave a Reply