Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: കേരളത്തിലെ ടിവി ചാനലുകളും മീഡിയകളും ആകെ അമ്പരപ്പിലാണ്. കാരണം മറ്റൊന്നും അല്ല, ബ്രസീൽ താരം നെയ്മർ കേരളത്തിലേക്ക് ആയുർവേദ ചികിത്സ തേടി വരാൻ തയ്യാറെടുക്കുന്നതായി ഇന്ന് വിവരം ലഭിച്ചു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത. ബ്രസീല്യൻ ഫുട്ബോൾ ഫെഡറെഷൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ബന്ധപ്പെട്ടതായാണ് മീഡിയകൾക്ക് ലഭിച്ച വിവരം. എന്നാൽ മുഖ്യമന്ത്രി ഈ വാർത്ത നിഷേധിച്ചതായാണ് IANS റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവം ഇങ്ങനെയാണ് : കേരളത്തിലെ ഫുട്ബോൾ ഫാൻസ് ഗവണ്‍മെൻറിനോട് നെയ്മറിനു ചികിത്സ നൽകാനുള്ള സൗകര്യം ഒരുക്കുന്നതിനായും ഇതേ കുറിച്ച് അവരെ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. അതേ സംബന്ധിച്ച് മുഖ്യമന്ത്രി ആരോഗ്യമന്ത്രി വി.എസ.ശിവകുമാറുമായി സംസാരിച്ചു. അങ്ങനെ ഒരു സംസ്ഥാനത്തെ പ്രമുഖ ആയുർവേദ ഡോക്ടർമാരെ വിളിച്ച് വിഷയം ചർച്ച ചെയ്തു. ഈ ഒരു ആലോചനയെ കുറിച്ച് നെയ്മറിനെ ചികിത്സിക്കുന്നവരുമായി സംസാരിക്കുകയും അവർ ഇന്റർനെറ്റ് വഴി നെയ്മറിന്റെ മെഡിക്കൽ റിപ്പോർട്ട് അയച്ചു തരികയും ചെയ്തു. ചിതിത്സാരീതിയെക്കുറിച്ച് പഠനം നടക്കുന്നു കൊണ്ടിരിക്കുകയാണ്.
ഇതേ കുറിച്ചുള്ള എല്ലാ വിവരങ്ങളും ബുധനാഴ്ച്ച മീഡിയയ്ക്ക് കൈമാറാനിരിക്കുകയായിരുന്നു എന്നും എന്നാൽ അതിനു മുൻപേ എല്ലാം അവർ അറിഞ്ഞു എന്നും ഉമ്മൻചാണ്ടി പറഞ്ഞു. പക്ഷെ ഇപ്പോഴേ ഇല്ലാത്തതൊന്നും പറഞ്ഞു ഉണ്ടാക്കരുതെന്നും സർക്കാർ ഇപ്പോൾ ഈ വിഷയം ആലോചിച്ചു വരുന്നേ ഉള്ളു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
–
—
Credit : ibnlive
Leave a Reply