Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലം മാറുന്നതിനനുസരിച്ച് നമ്മുടെ നാട്ടിലെ ജോലിയുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. രാവിലെ പോയി വൈകീട്ട് ജോലി കഴിഞ്ഞെത്തുന്ന കാലമെല്ലാം പോയി. ഇപ്പോള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പല ജോലികളും.
ഇതില്‍ തന്നെ രാത്രി ഷിഫ്റ്റ് കുറച്ച് കഠിനം തന്നെയാണ്. സ്ഥിരമായി രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒന്ന് ശ്രദ്ധിച്ചോളൂ. കാരണം സ്ഥിരമായുള്ള രാത്രി ഷിഫ്റ്റും കൃത്യമല്ലാതെ മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതും സ്ത്രീകളില്‍ ക്യാന്‍സറിനുള്ള സാധ്യത 19 ശതമാനം വര്‍ദ്ധിപ്പിക്കുന്നെണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 3,909,152 സ്തീകളെയും 61 ആര്‍ട്ടിക്കിളുകളില്‍ വന്ന 1,14,628 കാന്‍സര്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചതില്‍ നിന്നും രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.
മാത്രമല്ല ഈ പഠനങ്ങളില്‍ നിന്ന് ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നത് പതിനൊന്നു തരം കാന്‍സര്‍ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലം രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് അങ്ങനെ അല്ലാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌കിന്‍ ക്യാന്‍സര്‍ (41%), സ്തനാര്‍ബുദം(32%), ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ ക്യാന്‍സര്‍(18%) എന്നിവയ്ക്കുള്ള സാധ്യത കൂടുതലായിരുന്നു.
ഇതിനാല്‍ തന്നെ നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ശാരീരിക പരിശോധനകളും ക്യാന്‍സര്‍ പരിശോധനയും നടത്തണമെന്ന് കാന്‍സര്‍ എപ്പിഡെമോളജി, ബയോമാര്‍ക്കേഴ്‌സ് ആന്‍ഡ് പ്രിവന്‍ഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
Leave a Reply