Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:16 am

Menu

Published on July 4, 2013 at 10:30 am

കാലിക്കറ്റില്‍ ഒമ്പത് കോളജുകള്‍ക്ക് അംഗീകാരം നൽകി

nine-colleges-in-calicut-got-recognition

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ ഒമ്പത് കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

താനൂര്‍ ഗവ. കോളജില്‍ ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ബി.ബി.എ, ബി.എ ഇംഗ്ളീഷ്, ബി.സി.എ, ബി.എസ്സി ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളും വേങ്ങരയിലെ എയ്ഡഡ് കോളജില്‍ ബി.കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ളിക്കേഷന്‍സ്, ബി.ബി.എ, ബി.സി.എ, ബി.എ ഇംഗ്ളീഷ് എന്നീ കോഴ്സുകളുമാണ് അനുവദിച്ചത്. വണ്ടൂര്‍ സഹ്യ ടൂറിസം ആന്‍ഡ് പ്രവാസി കോളജ്, കെ.എം.സി.ടി മാനേജ്മെന്‍റിന് മുക്കത്തും വളാഞ്ചേരിയിലും ബി.ആര്‍ക്ക് കോളജ്, മാത്തറ പി.കെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ആനക്കര എ.ഡബ്ള്യു,എച്ച് കോളജ്, ചെറൂര്‍ പി.പി.ടി.എം കോളജ്, മുക്കം മാമ്പറ്റ ഡോണ്‍ ബോസ്കോ കോളജ് എന്നിവയാണ് മറ്റുള്ളവ. കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ സാശ്രയ ഹെല്‍ത്ത് കോഴ്സുകളായ ബി.എസ്സി എം.എല്‍.ടി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോകെമിസ്ട്രി എന്നിവ നിലനിര്‍ത്തും.

ആരോഗ്യ സര്‍വകലാശാല അംഗീകാരം നല്‍കിയില്ളെങ്കിലും കോഴ്സിലേക്ക് പ്രവേശം നടത്തും. പരീക്ഷാ കണ്‍ട്രോളര്‍ തസ്തികയിലേക്ക് പുനര്‍ വിജ്ഞാപനം നടത്തും.
യോഗ്യരായവരുടെ അഭാവത്തില്‍ ജൂണ്‍ 14ന് നടത്തേണ്ട ഇന്‍റര്‍വ്യൂ റദ്ദാക്കിയിരുന്നു. വിദൂര വിദ്യാഭ്യാസ വിഭാഗം, എന്‍.എസ്,എസ്, അക്കാദമിക് സ്റ്റാഫ് കോളജ്, കോളജ് ഡെവലപ്മെന്‍റ് കൗണ്‍സില്‍ എന്നിവയുടെ ഡയറക്ടര്‍ തസ്തികയില്‍ നിയമനം നടത്താന്‍ വിജ്ഞാപനമിറക്കും. ഗവേഷണരംഗം മെച്ചപ്പെടുത്താന്‍ ഡോ. ടി.പി. അഹമ്മദ്, ഡോ. സൈനുല്‍ ആബിദ് കോട്ട, ഡോ. എബ്രഹാം പി. മാത്യു എന്നിവരടങ്ങിയ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു.

Loading...

Leave a Reply

Your email address will not be published.

More News