Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഉലകനായകൻ കമലഹാസന്റെ പുതിയ ആക്ഷൻ ത്രില്ലറായ തൂങ്കാവനത്തിന്റെ പോസ്റ്റർ വിവദാത്തിൽ. ചിത്രത്തിന്റെ പോസ്റ്ററില്‍ നടി ആശാ ശരത്തിന്റെ തലയും നിത്യാ മേനോന്റെ ഉടലും ചേർത്ത് വച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സിനിമയുടെ മലയാളം പോസ്റ്ററുകളിലാണ് ഇങ്ങനെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ആശയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിൽ നിത്യാമേനോൻ അഭിനയിക്കുന്നില്ല.സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിന് ശേഷം ആശാ ശരത് കമല്‍ ഹാസനൊപ്പം അഭിനയിക്കുന്ന തമിഴ് ചിത്രമാണ് തൂങ്കാവനം. ചിത്രത്തില്‍ കമലിന്റെ ഭാര്യയുടെ വേഷമാണ് ആശാ ശരത് അഭിനയിക്കുന്നത്. പ്രകാശ് രാജ്, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
–
–
Leave a Reply