Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സോഷ്യല്‍ മീഡിയയിലെ ഇപ്പോഷത്തെ പ്രധാന ചർച്ചാവിഷയം മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയെക്കുറിച്ചാണ്.താരത്തിന്റെ പ്രേമം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ സൂപ്പര്‍ താര പദവി ചാര്‍ത്തിക്കൊടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് സോഷ്യല്‍ മീഡിയയിലെ നിവിന്‍ പോളി ഫാന്‍സുകാര്‍. ചെയ്ത സിനിമകളില്‍ ഒട്ടുമിക്കവയും വിജയമാക്കിയ നിവിന്‍ പോളി പ്രേമം വന്‍ ഹിറ്റായതോടെ എല്ലാ യുവതാരങ്ങളെയും കടത്തിവെട്ടി വമ്പന്‍ പ്രതിഫലം വാങ്ങുന്നുവെന്നാണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും വാങ്ങുന്നതിന്റെ അടുത്ത് വരും നിവിന്റെ പ്രതിഫലം എന്നാണ് സംസാരം. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും രണ്ട് കോടിക്ക് മുകളിലാണത്രെ പ്രതിഫലം വാങ്ങുന്നത്. ഇതുവരെ യുവതാരങ്ങളില്‍ മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ എന്നറിയപ്പെട്ടിരുന്ന പൃഥ്വിരാജിനായിരുന്നു വലിയ മാര്‍ക്കറ്റ്. 75 മുതല്‍ 90 ലക്ഷം വരെയാണ് പൃഥ്വിരാജ് വാങ്ങിയിരുന്നതെന്നും ഇതാണ് നിവിന്‍ പോളി തകര്‍ത്തതെന്നുമാണ് ഇപ്പോൾ അറിയുന്നത് . എന്നാല്‍ രണ്ടു പടം ഹിറ്റായി എന്ന് കരുതി കിട്ടുന്ന പദവിയല്ല സൂപ്പര്‍ താരമെന്നും അതിന് വര്‍ഷങ്ങളുടെ കാത്തിരിപ്പും വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കണമെന്നുവരെയുള്ള വാദഗതികളും ഇതിന് മറുവാദമായി പ്രചരിക്കുന്നുണ്ട്.ചില വിരുതന്മാര്‍ നിവിന്‍ പോളിയെ സൂപ്പര്‍ താരം മോഹന്‍ലാലിനോട് ഉപമിക്കുന്നുമുണ്ട്. ഇതിനെതിരെ രണ്ടും കല്‍പ്പിച്ചാണ് മോഹന്‍ലാല്‍ ഫാന്‍സുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പോസ്റ്ററുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരം ചില രസകരമായ പോസ്റ്ററുകൾ കാണാം ….
–
–
–
–
–
–
–
Leave a Reply