Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പദ്മരാജൻ തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് 1991 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഞാൻ ഗന്ധർവൻ’. നിതീഷ് ഭരദ്വാജ് നായകനായെത്തിയ ചിത്രത്തിൽ സുപർണ ആനന്ദായിരുന്നു നായിക. തമിഴ് സിനിമകളില്‍ അസോസിയേറ്റ് ക്യാമറാമാനും മലയാളിയുമായ പ്രേംജിത്താണ് ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗവുമായി എത്തുന്നത് . ചിത്രത്തിൽ നിതീഷ് ഭരദ്വാജ് തന്നെയാണ് നായകനാവുക. ചിത്രത്തിൽ നായികയായെത്തുന്നത് പുതുമുഖ താരമാണ്. ചിത്രത്തിൻറെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് പ്രേംജിത്ത് തന്നെയാണ് . ദേവലോകത്തെ ഗായകരായ ഗന്ധര്‍വ്വന്‍മാര്‍ക്ക് അവിടുത്തെ ശിക്ഷാവിധിയുടെ ഭാഗമായി ഭൂമിയില്‍ ജനിക്കേണ്ടിവരുന്നു. അങ്ങനെ ഭൂമിയിൽ വെച്ച് ഒരു കന്യകയെ പ്രാപിക്കാന്‍ അവന് അവസരം കൊടുക്കുന്നു . അവസാനം മനുഷ്യനാകാന്‍ കൊതിച്ച ഗന്ധര്‍വ്വന്‍ ഒടുവില്‍ ഭൂമിയില്‍ നിന്നും തിരിച്ചു പോകുന്നതോടെയാണ് ഞാൻ ഗന്ധർവൻ എന്ന ചിത്രം അവസാനിക്കുന്നത്. ‘ഞാന്‍ ഗന്ധര്‍വന്‍’ൻറെ രണ്ടാം ഭാഗത്തിൻറെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും.
Leave a Reply