Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:22 am

Menu

Published on June 26, 2013 at 11:39 am

മണിപ്പാല്‍ കൂട്ടമാനഭംഗം: ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാനായില്ല

no-arrests-so-far-in-manipal-gang-rape-case

മംഗലാപുരം: മണിപ്പാലില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗപെടുത്തിയ സംഭവത്തിലെ പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. കോളേജിന്ടെയും സമീപ സ്ഥാപനങ്ങളുടെയും സി.സി. ടി.വി കാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ ഐ.ജി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ പ്രദര്‍ശിപ്പിച്ചു.

രാത്രി പതിനൊന്നരയോടെ കസ്തൂര്‍ബാ മെഡിക്കല്‍ കോളജ് ലൈബ്രറിക്ക് മുന്നിലൂടെ ഓട്ടോറിക്ഷ കടന്നപോകുന്ന ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കഴിഞ്ഞദിവസം മുഖ്യപ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടതിന് പിന്നാലെയാണ് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. മുഖ്യപ്രതിയെന്ന് കരുതുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ടതിന് പിന്നാലെ കേരളത്തില്‍ നിന്നടക്കം നിരവധി ഫോണ്‍കോളുകള്‍ കര്‍ണാടക പോലീസിന് ലഭിച്ചതായി ഐ ജി പ്രതാപ് റെഡ്ഡി വ്യക്തമാക്കി. 5 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ്
ദക്ഷിണ കര്‍ണാടക ഐജി പ്രതാപ് റെഡ്ഡി പ്രതികളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഓട്ടോറിക്ഷാ ഡ്രൈവർമാരെ പോലീസ് പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ഉഡുപ്പിയില്‍ ഓട്ടോറിക്ഷാ ഡ്രൈവർമാർ അരമണിക്കൂര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ ഉടുപ്പിയില്‍ പ്രതിഷേധം ശക്തമാവുകയാണ്. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് മഹിളാ മോര്‍ച്ച, എബിവിപി തുടങ്ങിയ സംഘടനകള്‍ സമരങ്ങള്‍ സംഘടിപ്പിച്ചു.

Loading...

Leave a Reply

Your email address will not be published.

More News