Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുൾ നാസർ മദനി നൽകിയ ജാമ്യ ഹർജി സുപ്രീം കോടതി തള്ളി. അസുഖങ്ങൾ ഉണ്ടെങ്കിൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന് കർണാടക സർക്കാരിന് കോടതി നിർദ്ദേശം നൽകി. . കണ്ണിന് ഓപ്പറേഷൻ നടത്താൻ കഴിയും വിധം ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ആശുപത്രിയിൽത്തന്നെ തുടരാൻ സുപ്രീംകോടതി മദനിക്ക് അനുമതി നൽകിയിട്ടുണ്ട്. വിദഗ്ദ ചികിത്സക്കായി നാളെത്തന്നെ അദ്ദേഹത്തെ മണിപ്പാൽ ആശുത്രിയിലേക്ക് മാറ്റണം. തിങ്കളാഴ്ച ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.ചികിത്സക്കായി ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് മഅദനി അപേക്ഷ നല്‍കിയത്.
Leave a Reply