Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിത എസ്. നായര്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉന്നതരുടെ പേരുകളില്ലെന്നു റിപ്പോര്‍ട്ട്. പരാതിയിലുള്ളത് വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്. ബിജുവും ശാലുവുമായുള്ള ബന്ധമാണ് തന്റെ തകര്‍ച്ചയ്ക്കു കാരണം കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്ന ആശങ്കയുണ്ട്. തന്റെ കുട്ടിയുടെ പിതൃത്വം വരെ സംശയിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് തന്നെ വേദനിപ്പിച്ചുവെന്ന് സരിത മൊഴിയില്‍ വ്യക്തമാക്കുന്നു. തട്ടിപ്പിന്‍റെ പ്രധാന ഉത്തരവാദി അറസ്റ്റിലായ ബിജു രാധാകൃഷ്ണനാണ്. പണം മുഴുവന്‍ തട്ടിയെടുത്തതു ബിജുവും നടി ശാലു മേനോനും ചേര്‍ന്നാണ്.
സരിതയുടെ പരാതിയില്‍ ഉന്നതരുടെ പേരുണ്ടെന്നും അത് താന്‍ വെളിപ്പെടുത്തുമെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ച് പ്രസ്താവിച്ചത് രാഷ്ട്രീയരംഗത്തും ജനങ്ങള്‍ക്കിടയിലും സരിതയുടെ പരാതി വലിയ ആകാംക്ഷ ഉണര്‍ത്തിയിരുന്നു. അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ട് നേരിട്ടാണ് 10 മണിയോടു കൂടി മുദ്ര വെച്ച കവറിലുള്ള സരിതയുടെ പരാതി എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ സമര്‍പ്പിച്ചത്.അതേസമയം സരിതയുടെ പരാതി ദുരൂഹത നിറഞ്ഞതാണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞു. ജനങ്ങളുടെ സംശയം കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply