Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:36 pm

Menu

Published on May 4, 2013 at 6:07 am

സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,440 രൂപ

no-change-in-gold-rate

കൊച്ചി: സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച പവന് 160 രൂപ കൂടി 20,440 രൂപയായ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 2,555 രൂപയാണ് വില. തുടര്‍ച്ചയായ രണ്ടുദിവസത്തെ ഇടിവിന് ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണവില കൂടിയത്. ബുധന്‍, വ്യാഴം ദിവസങ്ങളിലായി പവന് 360 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നുവെങ്കിലും ചൊവ്വാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.

കുത്തനെ ഇടിഞ്ഞ സ്വര്‍ണവില കഴിഞ്ഞ ആഴ്ച അല്‍പ്പമൊന്ന് ഉയര്‍ന്നിരുന്നു. മേയ് 13 ലെ അക്ഷയതൃതീയക്കുവേണ്ടിയുള്ള ഒരുക്കത്തിലാണ് ജ്വല്ലറികള്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവില്‍പ്പന നടക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ മുന്‍കൂര്‍ ബുക്കിങ്ങിന് ജ്വല്ലറികളില്‍ വന്‍ തിരക്കാണ്. പവന് 20,800 എന്ന നിലയിലാണ് പോയവാരം വിപണി അവസാനിച്ചത്. കഴിഞ്ഞവര്‍ഷം നവംബര്‍ 27ന് പവന് 24,540 രൂപയിലെത്തിയതാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ ഏറ്റവും ഉയര്‍ന്ന വില.

Loading...

Leave a Reply

Your email address will not be published.

More News