Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:03 am

Menu

Published on August 25, 2015 at 2:39 pm

ശവപ്പെട്ടിയിൽ മൃതദേഹം കാണാനില്ല…!

no-dead-body

ഓസ്റ്റിൻ : കുഴിച്ചുമൂടുന്നതിനു പകരം ശവദാഹം നടത്താ‍ൻ തീരുമാനിച്ചിരുന്ന മൃതദേഹം ശവപ്പെട്ടിയിൽനിന്നു മോഷണം പോയി.ടെക്സസിലെ സാൻ അന്റോണിയോയിൽ സംസ്കാരശുശ്രൂഷയ്ക്കു തൊട്ടുപിന്നാലെയാണു ജൂലി മോട്ട് എന്ന ഇരുപത്തഞ്ചുകാരിയുടെ മൃതദേഹം ശവപ്പെട്ടിയിൽനിന്നു കാണാതായത്. ഗർഭാശയസംബന്ധമായ രോഗത്തെത്തുടർന്ന് കഴിഞ്ഞ എട്ടിനാണു ജൂലി മരിച്ചത്. യുവതിയുടെ ജന്മദിനം കൂടിയായ 15നായിരുന്നു ശവസംസ്കാരച്ചടങ്ങ്.

ശവപ്പെട്ടിക്കുള്ളിൽനിന്നു മൃതദേഹം കാണാതാകുന്നത് ഇതാദ്യത്തെ സംഭവമാണെന്നാണ് ശവസംസ്കാരസ്ഥാപന അധികൃതർ പറയുന്നത്. കുഴിച്ചു മൂടുന്നതിനു പകരം ശവദാഹം നടത്താനുള്ള വീട്ടുകാരുടെ തീരുമാനത്തോടു വിരോധമുള്ള ആരോ ആകാം മോഷണത്തിനു പിന്നിലെന്നാണ് അവരുടെ സംശയം. മൃതശരീരം വീണ്ടെടുക്കാൻ സഹായിക്കുന്നവർക്ക് 25,000 ഡോളർ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News