Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ഇടതുസര്‍ക്കാറിൻറെ സരിതനായരും ബിജു രാധാകൃഷ്ണനും നടത്തിയ 1.72 കോടിയുടെ തട്ടിപ്പുകേസുകളില്‍ ഇപ്പോഴും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എ.ഡി.ബി, നബാര്‍ഡ് വായ്പകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2006 ജൂണ്‍ 18നും 2011 മേയ് 17നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത 14 കേസുകളില്‍ ഏഴെണ്ണത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. പല പേരുകളില്‍ തട്ടിപ്പ് നടത്തിയ ഇവര്‍ക്കെതിരെ ആള്‍മാറാട്ട കുറ്റവും ചുമത്തിയിട്ടില്ല.25 കോടി വായ്പ വാഗ്ദാനം ചെയ്ത് സലിം എന്നയാളെ പറ്റിച്ചതിന് സരിത, ബിജു, പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ എ. ഫിറോസ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം മെഡിക്കല്‍കോളജ് പൊലീസ് 2009 ഡിസംബറില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സലീമില്‍ നിന്ന് 40 ലക്ഷം തട്ടിയ കേസിൽ 2010 ജനുവരിയില്‍ ബിജുവിനെയും സരിതയെയും അറസ്റ്റ് ചെയ്തിരുന്നു. ഫിറോസിനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.ഫിറോസ് എന്നയാളെ കാറ്റാടിപ്പാടം സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ കബളിപ്പിച്ചതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിജുവിനെയും സരിതയെയും അറസ്റ്റ് ചെയ്തിട്ടില്ല. മാന്നാറില്‍ ആരംഭിക്കുന്ന ആയുര്‍വേദകോളജില്‍ ജോലി വാഗ്ദാനം ചെയ്ത് രാജീമതിയില്‍നിന്ന് 30,000 രൂപ കബളിപ്പിച്ച കേസില്‍ ബിജുവിനെ പ്രതിചേര്‍ത്ത കരുനാഗപ്പള്ളിയിലെ കേസിലും അറസ്റ്റുണ്ടായിട്ടില്ല.തമിഴ്നാട്ടില്‍ കാറ്റാടിപ്പാടവും സര്‍ക്കാര്‍ ഗ്രാന്‍റും വാഗ്ദാനം ചെയ്ത് നാരായണന്‍ നമ്പൂതിരിയുടെ 73,25,000 രൂപ കബളിപ്പിച്ചതിന് ഈമാസം ആറിനാണ് അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2010 ഒക്ടോബര്‍ മുതല്‍ ഈവര്‍ഷം ജൂണ്‍ നാല് വരെയാണ് ഈ തട്ടിപ്പ്. ഇതിലും അറസ്റ്റുണ്ടായിട്ടില്ല. പുഷ്പരാജ് എന്ന വ്യക്തിക്ക് വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് 96,500 രൂപ കബളിപ്പിച്ചുവെന്ന ചെങ്ങന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്ത് കോടതി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.ടീം സോളാറിന്‍െറ ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്ത് വില്‍സണ്‍ സൈമണില്‍നിന്ന് 12 ലക്ഷം തട്ടിയ 2011 ഏപ്രിലില്‍ നടന്ന കുറ്റവുമായി ബന്ധപ്പെട്ടും എലത്തൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ബിജുവും സരിതയും അറസ്റ്റിലായി മാസം കഴിഞ്ഞിട്ടും ഈ കേസുകളിലൊന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Leave a Reply