Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സ്‌റ്റോക്‌ഹോം: വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വില്യം സി കാംപ്‌ബെല്‍, സതോഷി ഒമുറ, യുയു ടു എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ചത് . പരാന്നഭോജികള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ മരുന്ന് കണ്ടെത്തിയതാണ് വില്യം സി കാംപ്‌ബെല്‍, സതോഷി ഒമുറ എന്നിവരെ നൊബൈല്‍ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. മലേറിയയ്ക്ക് എതിരായ ഗവേഷണങ്ങളാണ് യുയു ടുവിനെ നൊബേലിന് അര്‍ഹയാക്കിയത്.
അയര്‍ലന്‍ഡ് സ്വദേശിയാണ് വില്യം സി കാംപ്‌ബെല്‍. സതോഷി ഒമുറ ജപ്പാന്‍ സ്വദേശിയും യുയു ടു ചൈനക്കാരിയുമാണ്. വിവിധ രോഗങ്ങള്‍മൂലം ദുരിതം അനുഭവിച്ച ലക്ഷക്കണക്കിന് പേരുടെ ജീവിതത്തില്‍ മാറ്റംവരുത്താന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
Leave a Reply