Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 8:49 pm

Menu

Published on December 30, 2014 at 2:29 pm

2001-ന് മുമ്പുള്ള പാസ്‌പോര്‍ട്ടുകള്‍ 2015 നവംബർ 24 വരെ മാത്രം

non-machine-readable-passports-to-go-by-november-2015

ദുബായ്: കമ്പ്യൂട്ടറിൽ വായിക്കാന്‍ കഴിയാത്ത പഴയ പാസ്‌പോര്‍ട്ടുകള്‍ 2015 നവംബര്‍ 25 മുതല്‍ പരിഗണിക്കില്ലെന്ന് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇന്ത്യയിൽ 2001 -ന് മുമ്പുള്ള പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഈ നിരോധനം ഏർപ്പെടുത്തുന്നത്.മിക്ക വിദേശരാജ്യങ്ങളും കൈകൊണ്ട് എഴുതിത്തയ്യാറാക്കിയ പാസ്‌പോര്‍ട്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ഇത്തരം പാസ്പോർട്ടുകൾ നിരോധിക്കുന്നത്.ഇന്ത്യയില്‍ 2001 മുതലാണ് മെഷീന്‍ റീഡബില്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്തുതുടങ്ങിയത്. അതിന് മുമ്പ് കൈകൊണ്ട് എഴുതിത്തയ്യാറാക്കിയ പാസ്‌പോര്‍ട്ടുകളായിരുന്നു നൽകിയിരുന്നത്. നവംബര്‍ 24-ന് ശേഷവും കാലാവധിയുള്ള ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ പുതുക്കിഎടുക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ ശ്രദ്ധിക്കണമെന്നും സ്ഥിരം യാത്രചെയ്യുന്നവര്‍ 64 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണമെന്നും വിദേശകാര്യവകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ത്യക്കാർക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. വിസ സ്റ്റാമ്പ് ചെയ്യാന്‍ പാസ്‌പോര്‍ട്ടില്‍ രണ്ട് പേജ് എങ്കിലും ബാക്കിയുണ്ടാവണം.ഇത് ഇല്ലാത്ത പാസ്‌പോര്‍ട്ടുകള്‍ ചില രാജ്യങ്ങള്‍ അംഗീകരിക്കാറില്ല.

Loading...

Leave a Reply

Your email address will not be published.

More News