Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാജ്യത്തെ പരമോന്നതബഹുമതിയായ ഭാരതരത്‍ന ലഭിക്കാൻ താൻ അർഹനല്ലെന്ന് അമിതാഭ് ബച്ചന്‍. ട്വിറ്ററിലൂടെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മംമ്‍താ ബാനര്‍ജിക്ക് മറുപടിയായാണ് അമിതാഭ് ഇക്കാര്യം അറിയിച്ചത്. രാജ്യം നല്‍കുന്ന ഏത് അംഗീകാരവും തനിക്ക് ബഹുമതിയാണെന്നും ഭാരതരത്‍നയ്‍ക്ക് താന്‍ അര്‍ഹനല്ലെന്നുമാണ് അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ബച്ചന്‍ ജീവിച്ചിരിക്കുന്ന ഇതിഹാസമാണെന്നും ഭാരതരത്‍നയ്‍ക്ക് അര്‍ഹനാണെന്നും മംമ്‍ത ട്വീറ്റ് ചെയ്‍തിരുന്നു. ഇതിന് മറുപടിയായാണ് അമിതാഭ് ഇക്കാര്യം പറഞ്ഞത്. ഇത്തവണ അമിതാഭ് ബച്ചനെ രാജ്യം പദ്മവിഭൂഷന്‍ നല്‍കി ആദരിച്ചിരുന്ന പശ്ചാത്തലത്തിലാണ് മമത ഇത്തരത്തിലൊരു ട്വീറ്റ് ചെയ്തത്. അഭിനേതാക്കളിൽ അമിതാഭ് ബച്ചനും ദിലീപ് കുമാറിനുമാണ് ഇത്തവണ പത്മ വിഭൂഷണ്‍ നൽകി ആദരിച്ചത്.
Leave a Reply