Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 4:03 pm

Menu

Published on June 22, 2015 at 12:23 pm

ഉപരാഷ്ട്രപതിയെ യോഗ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല; വിശദീകരണവുമായി ഓഫീസ്

not-invited-for-yoga-day-says-vice-president-hamid-ansaris-office

ന്യുഡല്‍ഹി: രാജ്യന്തര യോഗ ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന്റെ വിശദീകരണവുമായി ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഓഫീസ്.യോഗ ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ലെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. പ്രോട്ടോകോള്‍ പ്രകാരം ക്ഷണിക്കപ്പെട്ട ചടങ്ങുകളില്‍ മാത്രമാണ് ഉപരാഷ്ട്രപതി പങ്കെടുക്കുന്നതെന്ന് ഓഫീസ് വ്യക്തമാക്കി.
രാജ്പഥില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അന്‍സാരി പങ്കെടുക്കാതിരുന്നതിനെ ബി.ജെ.പി ജനറല്‍ സെക്രട്ടറി രാം മാധവ് വിമര്‍ശിച്ചിരുന്നു. നികുതിദായകരുടെ പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന രാജ്യസഭ ടെലിവിഷനും ചടങ്ങ് പൂര്‍ണ്ണമായി സംപ്രേഷണം ചെയ്തില്ലെന്നും രാം മാധവ് കുറ്റപ്പെടുത്തി. ഇത് വിവാദമായോടെ തന്റെ ട്വീറ്റ് പിന്‍വലിച്ച രാം മാധവ്, അന്‍സാരിക്ക് അസുഖമായതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് താന്‍ പിന്നീടാണ് അറിഞ്ഞതെന്ന് തിരുത്തും നല്‍കിയിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഉപരാഷ്ട്രപതിയുടെ ഓഫീസ് വിശദീകരണമിറക്കിയത്.
അതേസമയം, വിവാദത്തിലേക്ക് വലിച്ചിഴച്ചതില്‍ ഉപരാഷ്ട്രപതി അസന്തുഷ്ടനാണെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സൂചന നല്‍കി. ക്ഷണിക്കപ്പെട്ടിരുന്നെങ്കില്‍ അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തേനെയെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, രാജ്യസഭാ ചാനല്‍ പരിപാടി സംപ്രേഷണം ചെയ്തില്ല എന്ന മാധവിന്റെ ആക്ഷേപം ചാനല്‍ സി.ഇ.ഒ ഗുരുദീപ് സിംഗ് സപ്പല്‍ തള്ളിക്കളഞ്ഞു. രാജ്പഥിലെ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നതിനല്ല രാജ്യസഭ ടി.വി, എന്നാല്‍ ചാനല്‍ അന്നേദിവസം സംപ്രേഷണം ചെയ്ത മൂന്നു ഡോക്യൂമെന്റുകളില്‍ ഒന്ന് യോഗയുമായി ബന്ധപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News